ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എൻ.ബി.സിയുടെ ”മീറ്റ് ദി പ്രസ്” പരിപാടിയിൽ ക്രിസ്റ്റൻ വെൽക്കറുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ചെറുപ്പത്തിൽ തന്നെ യുഎസിൽ എത്തിയവരും അവരുടെ ജീവിതത്തിൻ്റെ ഭൂരിഭാഗവും രാജ്യത്ത് ജീവിച്ചവരും രേഖകളില്ലാത്തവരുമായ “ഡ്രീമർമാരെ” നിലനിർത്താൻ ഡെമോക്രാറ്റുകളുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ ട്രംപ് എങ്ങനെ പദ്ധതിയിടുന്നുവെന്നും എക്സിക്യൂട്ടീവ് നടപടിയിലൂടെ അത് ചെയ്യുമോ എന്നും വെൽക്കർ ചോദിച്ചു. തനിക്ക് കഴിയുമെങ്കിൽ, എക്സിക്യൂട്ടീവ് നടപടിയിലൂടെ അത് മാറ്റുമെന്ന് ട്രംപ് പറഞ്ഞു.
Source link