INDIA

ജർമൻ പൗരനായിരിക്കെ ഇന്ത്യയിൽ 4 തവണ എംഎൽഎ; 30 ലക്ഷം രൂപ പിഴ

ജർമ്മൻ പൗരനായിരിക്കെ ഇന്ത്യയിൽ 4 തവണ എംഎൽഎ; 30 ലക്ഷം രൂപ പിഴ | മനോരമ ഓൺലൈൻ ന്യൂസ് – Former BRS MLA Chennamaneni Ramesh Fined for Alleged Citizenship Fraud | Chennamaneni Ramesh | BRS | High Court | India Telangana News Malayalam | Malayala Manorama Online News

ജർമൻ പൗരനായിരിക്കെ ഇന്ത്യയിൽ 4 തവണ എംഎൽഎ; 30 ലക്ഷം രൂപ പിഴ

ഓൺലൈൻ ഡെസ്ക്

Published: December 09 , 2024 07:45 PM IST

Updated: December 09, 2024 08:21 PM IST

1 minute Read

ചെന്നമനേനി രമേശ് (Image credit @nawababrar131/X)

ഹൈദരാബാദ്∙ ജർമൻ പൗരനായിരിക്കെ ഇന്ത്യൻ പൗരനാണെന്ന വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച മുൻ എംഎൽഎയും ബിആർഎസ് നേതാവുമായ ചെന്നമനേനി രമേശിനു തിരിച്ചടി. കോൺഗ്രസ് നേതാവ് ആദി ശ്രീനിവാസ് നൽകിയ ഹർജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ വിധി. ജർമൻ എംബസിയിൽനിന്ന് താൻ ആ രാജ്യത്തെ പൗരനല്ലെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ നൽകുന്നതിൽ രമേശ് പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. 2023 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രമേശിനു 30 ലക്ഷം രൂപ പിഴ ചുമത്തി. അതിൽ 25 ലക്ഷം രൂപ കോൺഗ്രസ് നേതാവ് ശ്രീനിവാസിനു നൽകണം.

4 തവണ വെമുലവാഡ സീറ്റിൽ നിന്ന് രമേശ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  2009 ൽ തെലുങ്ക് ദേശം പാർട്ടിയുടെ സ്ഥാനാർഥിയായാണ് മത്സരിച്ചത്. തുടർന്ന് 2010 മുതൽ 2018 വരെ മൂന്ന് തവണ, ബിആർ‌എസ് സ്ഥാനാർഥിയായി വിജയിച്ചു. നിയമപ്രകാരം ഇന്ത്യൻ പൗരന്മാരല്ലാത്തവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ വോട്ടുചെയ്യാനോ കഴിയില്ല. 

രമേശിനു 2023 വരെ സാധുതയുള്ള ജർമൻ പാസ്‌പോർട്ട് ഉണ്ടെന്നും അപേക്ഷയിലെ വസ്തുതകൾ മറച്ചുവച്ചതിന്റെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും 2020ൽ കേന്ദ്രം തെലങ്കാന ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ കാരണത്താൽ 2013ൽ അന്നത്തെ അവിഭക്ത ആന്ധ്രാപ്രദേശ് ഹൈക്കോടതി രമേശിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. തുടർന്ന് രമേശ് സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എന്നാൽ, സ്റ്റേ നിലവിലിരിക്കെ, 2014, 2018 തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിച്ചു.

English Summary:
Former BRS MLA Chennamaneni Ramesh Fined for Alleged Citizenship Fraud : Chennamaneni Ramesh, a former MLA and BRS leader, has been fined and faces legal repercussions for allegedly claiming Indian citizenship while holding German citizenship and contesting elections.

mo-news-common-latestnews mo-news-national-states-telangana mo-politics-parties-brs 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-highcourt 4cu2f5mlmtfs7itpn98cjlqiup


Source link

Related Articles

Back to top button