കൊടിനാട്ടി ജുലാനി, തലകുനിച്ച് അസദും ഇറാനും റഷ്യയും; ചോരക്കളി ഭയന്ന് സിറിയക്കാര്‍
ലോകത്തെ സംബന്ധിച്ചിടത്തോളം ഉറക്കത്തില്‍ ഷോക്കേല്‍ക്കുന്നതിനു സമാനമായ ഞെട്ടലിനു സമാനമായിരുന്നു സിറിയയില്‍ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ മറിച്ചിട്ട് വിമത സേനകള്‍ അധികാരം പിടിച്ചെടുത്ത വാര്‍ത്ത സമ്മാനിച്ചത്. ഒരു രാജ്യത്തെ കാല്‍ക്കീഴിലാക്കാന്‍ വിമതസൈന്യത്തിനു വേണ്ടിവന്നത് വെറും പത്തുദിവസം! കഴിഞ്ഞ നവംബര്‍ മാസം അവസാനമാണ് രാജ്യത്തിന്റെ വടക്കുകിഴക്കു ഭാഗത്തുള്ള ആലപ്പോ നഗരം വിമതസേനകള്‍ പിടിച്ചെടുത്തത്. പിന്നെയെല്ലാം അതിവേഗത്തിലായിരുന്നു.തലസ്ഥാനമായ ഡമാസ്‌കസ് ലക്ഷ്യമാക്കി തെക്കുഭാഗത്തേക്കുള്ള പ്രയാണത്തിന്റെ വഴിയില്‍ സര്‍ക്കാരിന്റെ ശക്തികേന്ദ്രങ്ങളും പട്ടണങ്ങളും ചീട്ടുകൊട്ടാരം പോലെ നിലം പൊത്തി. ഞായറാഴ്ചയായപ്പോള്‍ ഡമാസ്‌കസും വീണു. വിമതസേനാനികളെ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്ന നാട്ടുകാര്‍, ദശകങ്ങള്‍ ജയിലില്‍ കഴിഞ്ഞ ശേഷം മോചിപ്പിക്കപ്പെട്ടവര്‍, അയല്‍ രാജ്യങ്ങളില്‍ നിന്നും ജന്മനാട്ടിലേക്ക് കുതിക്കുന്ന അഭയാര്‍ത്ഥി ലക്ഷങ്ങള്‍… ഏകാധിപതിക്ക് റഷ്യയില്‍- അല്ലാതെ മറ്റെവിടെ? അഭയം ലഭിക്കുന്നു. പക്ഷേ, ഒന്നും കഴിഞ്ഞിട്ടില്ല. രാജ്യത്തെ കാത്ത് ഒട്ടേറെ വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നില്‍പ്പുണ്ട്.
Source link