Site icon onlinekeralanews.com

‘മഞ്ജുവിന്റെയും കലാഭവൻ മണിയുടെയും ഉദയം; ദിലീപിന്റെ സിനിമാ കരിയറും വഴിതിരിച്ചു വിട്ടു’; ആ ചിത്രത്തെക്കുറിച്ച് കുറിപ്പ്


മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ‘സല്ലാപം’ റീലീസ് ചെയ്തതിന്റെ മുപ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. കൃപ ഫിലിംസിന്റെ ബാനറിൽ ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് സുന്ദർദാസായിരുന്നു. ദിലീപിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായ ചിത്രത്തെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. 30 വർഷം മുമ്പത്തെ വിഷുക്കാലത്തെ വലിയ ഹിറ്റായിരുന്നു ഈ സിനിമയെന്ന് സിദ്ധു പനക്കൽ ഫേസ്ബുക്കിൽ കുറിച്ചു. കുറച്ചു താരോദയങ്ങൾക്കും സാക്ഷ്യം വഹിച്ച സിനിമയാണ് സല്ലാപം. മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങിയവരുടെ ഉദയങ്ങൾക്കും ദിലീപിന്റെ സിനിമ കരിയർ വഴിതിരിച്ചു വിട്ടതിനും ഈ ചിത്രത്തിന് വലിയ പങ്കുണ്ടെന്ന് അദ്ദേഹം കുറിക്കുന്നു.


Source link
Exit mobile version