ശക്തികേന്ദ്രത്തിലേക്ക് ആദ്യം, പിന്നെ തന്ത്രപരമായ U-ടേൺ; ബാഷര്‍ അല്‍-അസദ് റഷ്യയിലെത്തിയ റൂട്ട് മാപ്പ്
ദമാസ്കസ്: വിമതര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ട് റഷ്യയില്‍ അഭയം പ്രാപിച്ചത് കഴിഞ്ഞദിവസമാണ്. സിറിയയുടെ ഒരറ്റത്തുനിന്ന് തുടങ്ങി വെറും 11 ദിവസം കൊണ്ടാണ് വിമതര്‍ പ്രസിഡന്റിനെ പുറത്താക്കി ഭരണം പിടിച്ചെടുത്തത്. എന്നാല്‍ 59-കാരനായ ബാഷര്‍ എങ്ങനെയാണ് രാജ്യം വിട്ടത് എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ നിന്ന് ഞായറാഴ്ച വിമാനം കയറിയ അദ്ദേഹം അജ്ഞാതമായ ഒരിടത്തേക്ക് പോകുകയാണ് എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. തലസ്ഥാനം വിമതര്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത പുറത്തുവന്ന അതേ സമയത്താണ് ബാഷര്‍ അല്‍-അസദിനേയും വഹിച്ചുകൊണ്ടുള്ള വിമാനം ഡമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
Source link