നിയമസഭാ സ്പീക്കറായി മുൻ സ്പീക്കർ രാഹുൽ നർവേക്കറെ തിരഞ്ഞെടുത്തു | മനോരമ ഓൺലൈൻ ന്യൂസ്- mumbai india news malayalam | Rahul Narwekar Elected as Maharashtra Assembly Speaker | Malayala Manorama Online News
മഹാരാഷ്ട്രയിൽ രാഹുൽ നർവേക്കർ സ്പീക്കർ; സ്ഥാനാർഥിയെ നിർത്താതെ പ്രതിപക്ഷം
ഓൺലൈൻ ഡെസ്ക്
Published: December 09 , 2024 01:28 PM IST
1 minute Read
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും സ്പീക്കർ രാഹുൽ നർവേക്കറും. (Picture courtesy facebook / Rahul Narvekar)
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി മുൻ സ്പീക്കർ രാഹുൽ നർവേക്കറെ തിരഞ്ഞെടുത്തു. കൊളാബയിൽ നിന്നുള്ള ബിജെപി എംഎൽഎയായ നർവേക്കർ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. സ്പീക്കർ സ്ഥാനത്തേക്ക് ആരെയും മൽസരിപ്പിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ഭരണപക്ഷത്തിനു വൻ ഭൂരിപക്ഷമുള്ളതിനാൽ സ്ഥാനാർഥിയെ നിർത്തുന്നതിൽ അർഥമില്ലാത്തതിനാലാണ് പിന്മാറ്റം.
മുൻസർക്കാരിൽ രണ്ടര വർഷം സ്പീക്കറായിരുന്ന നർവേക്കർ, ശിവസേനയിലും എൻസിപിയിലും പിളർപ്പുണ്ടായപ്പോൾ ഏക്നാഥ് ഷിൻഡെയ്ക്കും അജിത് പവാറിനും അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്.
ആദ്യദിനം സഭാ സമ്മേളനത്തിൽനിന്നു വിട്ടുനിന്ന പ്രതിപക്ഷാംഗങ്ങൾ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതോടെ 288 അംഗങ്ങളുടെയും സത്യപ്രതിജ്ഞ പൂർത്തിയായി. ശിവസേന നേതാവ് ആദിത്യ താക്കറെ, കോൺഗ്രസ് നേതാക്കളായ നാനാ പഠോളെ, വിജയ് വഡേത്തിവാർ ഉൾപ്പെടെയുള്ളവർ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
English Summary:
Maharashtra Assembly:Rahul Narwekar elected as the Speaker of the Maharashtra Legislative Assembly unopposed. The BJP MLA from Colaba takes the position as the Eknath Shinde-led government solidifies its hold.
5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-legislature-speaker mo-news-world-countries-india-indianews mo-news-common-mumbainews mo-politics-parties-nda 39ga6cikqo4p01egkhu8qqo28e mo-politics-elections-maharashtraassemblyelection2024
Source link