ഗുരുവായൂര്‍ ഏകാദശി ഈ നാളുകാര്‍ക്ക് നല്ല ഫലം നല്‍കും
ഡിസംബര്‍ 11നാണ് ഗുരുവായൂര്‍ ഏകാദശി. ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രത്യേകതകള്‍ ഉള്ള ഒന്നാണിത്. ഗുരുവായൂരപ്പ പ്രീതിയ്ക്കായി ഭക്തര്‍ നോല്‍ക്കുന്ന ഏകാദശി വ്രതത്തിന്ക കൃത്യമായ ചിട്ടകളുമുണ്ട്. ജ്യോതിഷപ്രകാരവും പല പ്രത്യേകതകളും ഏകാദശി വ്രതത്തിനുണ്ട്. ചില നാളുകാര്‍ക്ക് ഈ വ്രതം വിശേഷപ്പെട്ട ഫലങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഏതെല്ലാം നാളുകാര്‍ക്കാണ് ഈ നല്ല ഫലം ഏകാദശിയോട് അനുബന്ധിച്ച് വന്നുചേരുന്നുവെന്നറിയാം.മൂലം, ചതയംഇതില്‍ ആദ്യനക്ഷത്രം മൂലം നക്ഷത്രമാണ്. ഇവര്‍ക്ക് ഈ ഗുരുവായൂര്‍ ഏകാദശി നാളില്‍ കൃഷ്ണക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ ഫലം കൂടുതല്‍ ലഭിയ്ക്കും. ഇവരുടെ ജീവിതത്തിലെ ആരും തുണയില്ലാത്ത ഇപ്പോഴത്തെ അവസ്ഥകള്‍ക്ക് മാറ്റമുണ്ടാകുന്ന സമയമാണ് വരുന്നത്. ഏകാദശിയോടെ നല്ല കാലം ഇവര്‍ക്ക് വന്നു ചേരും.അടുത്തത് ചതയം നക്ഷത്രമാണ്. ഇവര്‍ക്ക് ജീവിതത്തില്‍ നേടണം എന്നു കരുതി ആഗ്രഹിച്ചിറങ്ങിയിട്ട് നേടാന്‍ സാധിയ്ക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. ഏകാദശി നോറ്റ് കൃഷ്ണക്ഷേത്രത്തില്‍ പ്രാര്‍ത്ഥിയ്ക്കുക. ഇവരുടെ ദോഷകാലം ഏകാദശിയോടെ മാറുമെന്ന് ജ്യോതിഷം പറയുന്നു.രേവതി, വിശാഖംഅടുത്തത് രേവതി നക്ഷത്രമാണ്. ഈ നാളുകാര്‍ അല്‍പം ശ്രദ്ധിയ്‌ക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ധാരാളം സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ജീവിയ്ക്കുന്ന അവസ്ഥയാണ് . ഏകാദശിയോടെ ഈ കാലത്തിന് മാറ്റമുണ്ടാകും. ഇവരുടെ ദുഖദുരിതങ്ങള്‍ക്ക് മാറ്റമുണ്ടാകും. വ്രതം നോല്‍ക്കുക. ഭഗവാനെ കണ്ട് തൊഴുക. ഗുണമുണ്ടാകും.അടുത്തത് വിശാഖം നക്ഷത്രമാണ്. ഏറെ മനപ്രയാസമുള്ള സമയത്തിലൂടെയാണ് ഇവര്‍ കടന്നു പോകുന്നത്. എല്ലാമുണ്ടെങ്കിലും ഒന്നുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇവര്‍ ഏകാദശി നോറ്റ് കൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കൃഷ്ണപ്രീതി വരുത്തുന്നത് നല്ലതാണ്. ഏകാദശിയോടെ ഇവരെ തേടി നല്ല കാലം വരുന്നുവെന്ന് പറയാം.അനിഴം, പൂയംഅടുത്തത് അനിഴം നക്ഷത്രമാണ്. ഇവര്‍ ജീവിതത്തെപ്പറ്റി മുന്നോട്ടാലോചിയ്ക്കുമ്പോള്‍ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലൂടെയാണ് ഇവര്‍ കടന്നു പോകുന്നത്. അതിന് മാറ്റം ഏകാദശിയോടെയുണ്ടാകും. ഏകാദശി കഴിയുന്നതോടെ നല്ല മാറ്റങ്ങള്‍ ഇവര്‍ക്കുണ്ടാകും. ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും.പൂയം അടുത്ത നക്ഷത്രമാണ്. പല കാര്യങ്ങളും ആഗ്രഹിച്ചിട്ട് നടക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ ഇവര്‍ക്കുള്ളത്. വിചാരിച്ചിറങ്ങുന്ന കാര്യങ്ങള്‍ നടക്കാതെ പോകുന്ന അവസ്ഥയാണ് ഇവര്‍ക്കുള്ളത്. ഏകാദശി കഴിയുന്നതോടെ അത്തരം പ്രശ്‌നങ്ങള്‍ മാറും. ഇവരുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ വന്നു ചേരും. ഭഗവാന്റെ അനുഗ്രഹത്താല്‍ നേട്ടമുണ്ടാകും.ആയില്യം, തിരുവാതിര, ഉത്രംഅടുത്തത് ആയില്യം നക്ഷത്രമാണ്. ഇവര്‍ക്ക് ഇപ്പോള്‍ നല്ല സമയമല്ല. പല രീതിയിലെ പ്രശ്‌നങ്ങളും ശത്രുദോഷവുമെല്ലാം ഇവരെ അലട്ടിക്കൊണ്ടിരിയ്ക്കുകയാണ്. ഇവര്‍ക്ക് ഇത്തരം ദോഷങ്ങളില്‍ നിന്നും മുക്തി നല്‍കുന്ന കാലമാണ് ഏകാദശിയോടെ വരുന്നത്. ഭഗവാന്റെ അനുഗ്രഹത്താല്‍ സര്‍വ ദോഷങ്ങളും മാറും എന്ന് പറയാം.തിരുവാതിരയാണ് അടുത്തത്. ഇവര്‍ ജീവിതത്തില്‍ ഇനിയൊന്നും അനുഭവിയ്ക്കാന്‍ ബാക്കിയില്ലെന്ന രീതിയിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിയ്ക്കുന്ന സമയമാണ് ഇത്. ഇതിന് ഏകാദശിയോടെ മാറ്റം വരുന്നു. നല്ല സമയം ഇവരെ തേടിയെത്തുന്നു. ഭഗവാന്റെ അനുഗ്രഹത്തോടെ സൗഭാഗ്യങ്ങള്‍ ഇവരെ തേടിയെത്തും. ഭഗവാനെ കണ്ടുതൊഴുന്നത് നല്ലതാണ്.അടുത്തത് ഉത്രം നക്ഷത്രമാണ്. ഇവര്‍ക്ക് ഇതുവരെ മനപ്രയാസം നിറഞ്ഞ സമയമാണ് ഉണ്ടായിരുന്നത്. ഇതിന് മാറ്റം വരുന്ന സമയമാണ് വരുന്നത്. ഏകാദശിയോടെ ഇത്തരം കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നു. നല്ല കാലം ഇവരെ തേടിയെടുത്തുന്നു. ഭഗവാനെ പ്രീതിപ്പെടുത്താന്‍ വ്രതം നോല്‍ക്കുന്നതും ദര്‍ശനം നടത്തുന്നതും നല്ലതാണ്…………………..
Source link