INDIALATEST NEWS

Live ‘മോദിയും അദാനിയും ഒന്നാണ്, ഞങ്ങൾക്ക് നീതി വേണം’; പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ

‘മോദിയും അദാനിയും ഒന്നാണ്, ഞങ്ങൾക്ക് നീതി വേണം’; പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ ​ മനോരമ ഓൺലൈൻ ന്യൂസ് – India News | Latest News

ഓൺലൈൻ ഡെസ്ക്

Published: December 09 , 2024 02:07 PM IST

1 minute Read

പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം. Image Credit: (PTI Photo/Ravi Choudhary)(PTI12_09_2024_000044B)

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വ്യവസായി ഗൗതം  അദാനിയുടെയും മുഖംമൂടി അണിഞ്ഞ് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ. അദാനിക്കെതിരെയുള്ള കൈക്കൂലി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം.  ‘മോദിയും അദാനിയും ഒന്നാണ്, ഞങ്ങൾക്ക് നീതി വേണം’ എന്ന മുദ്രാവാക്യവും ഇവർ മുഴക്കി. 

മോദി–അദാനി ബന്ധത്തെ രാഹുൽ ഗാന്ധിയും സംഘവും പരിഹസിക്കുകയും ചെയ്തു. മോദിയുടെയും അദാനിയുടെയും മുഖംമൂടി അണിഞ്ഞ കോൺഗ്രസ് എംപിമാരായ മാണിക്കം ടാഗോർ, സപ്തഗിരി ശങ്കർ ഉലക എന്നിവരോട് ഇവർ തമ്മിലുള്ള ബന്ധത്തെ കുറിച്ച് രാഹുൽ ചോദിച്ചു.  ഇവരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിക്കൊണ്ടായിരുന്നു ചോദ്യം. വർഷങ്ങളായുള്ള ബന്ധമാണെന്നും എല്ലാ കാര്യങ്ങളും ഞങ്ങൾ ഒന്നിച്ചാണ് ചെയ്യുന്നതെന്നുമായിരുന്നു മോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ച ഇവരുടെ മറുപടി. 

അദാനിക്കെതിരായ കൈക്കൂലി ആരോപണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ശീതകാല സമ്മേളനം ആരംഭിച്ച അന്നുമുതൽ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. എന്നാൽ ഇന്ത്യാ മുന്നണിയിലെ എംപിമാരുടെ ഇന്നത്തെ  പ്രതിഷേധത്തിൽ നിന്ന് സമാജ്‌വാദി, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എംപിമാർ വിട്ടുനിന്നു.

English Summary:
Parliament Live : Opposition MPs protest outside Parliament demanding investigation into Adani corruption allegations, alleging close ties between Modi and Adani.

mo-legislature-parliament mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-business-adanigroup 72rs739g63lpbv9h7tjk4jsrue


Source link

Related Articles

Back to top button