INDIALATEST NEWS

‘ഇത് ദേശസുരക്ഷാ വിഷയം, തിരുത്തണം’: സോണിയ ഗാന്ധിക്കെതിരെ ബിജെപി, വിവാദം തള്ളി യുഎസ്

ജോർജ് സോറോസ് ഫൗണ്ടേഷൻ ഫണ്ട് വിഷയം കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപി | മനോരമ ഓൺലൈൻ ന്യൂസ്- delhi india news malayalam | Kashmir Issue Sparks Political Row | BJP Targets Congress | Sonia Gandhi Over Soros Foundation Link | Malayala Manorama Online News

‘ഇത് ദേശസുരക്ഷാ വിഷയം, തിരുത്തണം’: സോണിയ ഗാന്ധിക്കെതിരെ ബിജെപി, വിവാദം തള്ളി യുഎസ്

ഓൺലൈൻ ഡെസ്ക്

Published: December 09 , 2024 12:07 PM IST

1 minute Read

സോണിയാഗാന്ധി

ന്യൂഡൽഹി∙ ജോർജ് സോറോസ് ഫൗണ്ടേഷൻ ഫണ്ട് വിഷയം കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപി. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ജോർജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന സംഘടനയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. കശ്മീരിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കണം എന്ന ആശയത്തെ പിന്തുണയ്ക്കുന്നവരാണ് ജോർജ് സോറോസ് ഫൗണ്ടേഷൻ. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ വിദേശ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ ബന്ധമെന്നും  ബിജെപി കുറ്റപ്പെടുത്തി.

സോണിയാ ഗാന്ധിക്ക് ഫൗണ്ടേഷനുമായുള്ള ബന്ധം ഗൗരവമുള്ളതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ‘‘ദേശസുരക്ഷയുടെ വിഷയമാണ്. ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം. നേതാക്കൾക്ക് ദേശവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് കണ്ടാൽ തിരുത്തണം.’’– കിരൺ റിജിജു പറഞ്ഞു.

എന്നാൽ ഇന്ത്യയുടെ ആരോപണം യുഎസ് തള്ളി.  വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോട് ലോക്സഭയിൽ താൻ ചോദ്യങ്ങൾ ഉന്നയിക്കുമെന്ന് എംപി നിഷികാന്ത് ദുബെ പറഞ്ഞു.

English Summary:
issue of George Soros Foundation : The BJP accuses Sonia Gandhi of ties to an organization funded by the George Soros Foundation, alleging foreign interference in Kashmir.

5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-business-georgesoros mo-news-world-countries-india-indianews mo-politics-leaders-soniagandhi 48acrfgtcv8p5savm3pp3i6svk mo-politics-parties-congress


Source link

Related Articles

Back to top button