ബംഗാളിൽ ബോംബ് സ്ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു; വീട് തകർന്നു

ബംഗാളിൽ ബോംബ് സ്ഫോടനത്തിൽ മൂന്നുമരണം | മനോരമ ഓൺലൈൻ ന്യൂസ്- bangal india news malayalam | bomb blast | Three Killed in Bomb Blast in West Bengal’s Murshidabad District | Malayala Manorama Online News

ബംഗാളിൽ ബോംബ് സ്ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു; വീട് തകർന്നു

മനോരമ ലേഖകൻ

Published: December 09 , 2024 12:23 PM IST

1 minute Read

ബംഗാളിലെ മുർഷിദാബാദിൽ ബോംബ് സ്ഫോടനം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം (PTI Photo)

കൊൽക്കത്ത∙ ബംഗാളിൽ ബോംബ് സ്ഫോടനത്തിൽ മൂന്നു മരണം. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. മുർഷിദാബാദ് ജില്ലയിലെ ഖയാര്‍ത്തലയിലാണ് സ്ഫോടനമുണ്ടായത്.

രാത്രിയിൽ വലിയ സ്ഫോടന ശബ്ദം കേട്ടെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും നാട്ടുകാർ പറഞ്ഞു. മരിച്ച മാമുൻ മൊല്ലയുടെ വീട്ടിൽ നാടൻ ബോംബുകൾ നിർമിച്ചിരുന്നതായാണ് ആരോപണം. സ്ഫോടനം നടന്ന വീട് തകർന്നു. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

English Summary:
bomb blast: Three people, including an alleged bomb maker, were killed in a late-night explosion in Khargram, Murshidabad, West Bengal. Police are investigating the cause of the blast.

mo-news-common-bomb-threat 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 435fuqapldptnto3qi8rqe5b04 mo-news-world-countries-india-indianews mo-news-national-states-westbengal-kolkata mo-news-national-states-westbengal


Source link
Exit mobile version