KERALAM

കേരള സർവകലാശാല

തിരുവനന്തപുരം: കേര ളസർവകലാശാല 31ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാ​റ്റിവച്ചു. പുതുക്കിയ തീയതി വെബ്‌സൈ​റ്റിൽ. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാ​റ്റമില്ല.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി. കെമിസ്ട്രി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, സുവോളജി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ബയോസിസ്​റ്റമാ​റ്റിക്സ് ആൻഡ് ബയോഡൈവേഴ്സി​റ്റി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം 10 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ ബി.എ./ബി.എസ്‌സി./ബി.സി.എ./ബി.ബി.എ./ബി.കോം./ ബി.എൽ.ഐ.എസ്സി. പരീക്ഷകളുടെ പരീക്ഷാകേന്ദ്രം കാര്യവട്ടം ഗവ.കോളേജ് കാര്യവട്ടത്ത് നിന്നും കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലേക്ക് മാ​റ്റി.

മഞ്ഞപ്പാറ എജ്യൂക്കേഷൻ ആൻഡ് ചാരി​റ്റബിൾ ട്രസ്​റ്റ് ബി.എഡ്. കോളേജിന്റെ പരീക്ഷാ കേന്ദ്രം റദ്ദാക്കിയതിനാൽ ഈ കോളേജിന്റെ താത്കാലിക പരീക്ഷ കേന്ദ്രമായി അഞ്ചൽ കേരള യൂണിവേഴ്സി​റ്റി കോളേജ് ഒഫ് ടീച്ചർ എജ്യുക്കേഷൻ അനുവദിച്ചു.

സെപ്​റ്റംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി. സുവോളജി, എം.എസ്‌സി. സുവോളജി (ന്യൂജനറേഷൻ) പരീക്ഷ പ്രാക്ടിക്കൽ 10 മുതൽ അതത് കോളേജുകളിൽ വച്ച് നടത്തും.

സെപ്​റ്റംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി. ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്‌മെന്റ്/എക്സ്​റ്റൻഷൻ എജ്യൂക്കേഷൻ/ഫുഡ് ആന്റ് ഡയ​റ്റ​റ്റിക്സ്/നൂട്രീഷൻ ആൻഡ് ഡയ​റ്റ​റ്റിക്സ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 11, 13, 17 തീയതികളിൽ നടത്തും.

ജനുവരി 20ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ത്രിവത്സര എൽ.എൽ.ബി. (മേഴ്സിചാൻസ് – ആന്വൽ സ്‌കീം – 1998 സ്‌കീം) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒക്‌ടോബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.കോം. അക്കൗണ്ട്സ് ആൻഡ് ഡാ​റ്റാ സയൻസ്, ബി.എസ്‌സി. മാത്തമാ​റ്റിക്സ് ആൻ‌ഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ന്യൂജനറേഷൻ ഡബിൾ മെയിൻ പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

സെപ്​റ്റംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എം.കോം. പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ ജനുവരി 10ന് ആരംഭിക്കും.


ഇന്റർ യൂണിവേഴ്സി​റ്റി സെന്റർ ഫോർ ജീനോമിക്സ് ആൻഡ് ജീൻ ടെക്‌നോളജി, കാര്യവട്ടം ക്യാമ്പസിൽ അഡ്വാൻസ്ഡ് പി.ജി. ഡിപ്ലോമ ഇൻ മോളിക്യുലർ ഡയഗ്നോസ്​റ്റിക്സ് കോഴ്സ് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ലൈഫ് സയൻസിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം/ബയോടെക്‌നോളജിയിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം/മെഡിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം/ബയോടെക്‌നോളജിയിൽ എം.ടെക്. അവസാന തീയതി ഡിസംബർ 30. ഫോൺ: 9495819218.


Source link

Related Articles

Back to top button