മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ വീടിന് മുന്നിൽ കാറിടിച്ച് പിതാവ് മരിച്ചു

കണ്ണൂർ: മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ വീടിന് മുന്നിൽ കാറിടിച്ച് പിതാവ് മരിച്ചു. പാവന്നൂർമൊട്ടയിലെ പുതിയ വീട്ടിൽ പി വി വത്സൻ ആശാരി (55) ആണ് മരിച്ചത്. ഇന്നലെ വെെകിട്ട് 7.30ന് ആയിരുന്നു അപകടം. മയ്യിലിൽ നിന്ന് ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത്.

മകൾ ശിഖയുടെ വിവാഹം 28ന് നടത്താൻ നിശ്ചയിച്ചിരുന്നു. വിവാഹ ഒരുക്കങ്ങൾക്കായി വീട്ടിൽ ഇറക്കിയ സാധനങ്ങൾ നീക്കാൻ അയൽ വീട്ടിൽ നിന്ന് ഉന്തുവണ്ടിയെടുത്ത് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്കാരം ഇന്ന്. ഭാര്യ: പ്രീത, മക്കൾ: ശിഖ, ശ്വേത.


Source link
Exit mobile version