KERALAM
ഡെപ്യൂട്ടീ സ്പീക്കർ പുസ്തക രചനയിൽ
പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രണ്ട് പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. ‘നിയമസഭയിൽ ചിറ്റയം ഗോപകുമാർ’ എന്ന ആദ്യ പുസ്തകം അദ്ദേഹത്തിന്റെ നിയമസഭ ഇടപെടലുകളെക്കുറിച്ചാണ്. 15 അദ്ധ്യായങ്ങൾ പൂർത്തിയായി. പൊതുജീവിതവും യാത്രാ അനുഭവങ്ങളും ആധുനിക ലോകത്തെയും കുറിച്ചുളള ലേഖനമാണ് രണ്ടാമത്തേത്. രാമായണം, മഹാഭാരതം തുടങ്ങി പുരാണ ഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങളുമായി സമൂഹത്തെ സാദൃശ്യപ്പെടുത്തിയാണ് രചന. പുസ്തകങ്ങൾ ഫെബ്രുവരിയോടെ എഴുതിത്തീരും. ഇവ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ ആത്മകഥ എഴുതും. ഭരണഘടനാ പദവിയിൽ ഇരിക്കുന്നതുകൊണ്ടാണ് ആത്മകഥാ രചന വൈകിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Source link