ഇന്ത്യാ മുന്നണിയെ നയിക്കാൻ മമതയ്ക്ക് കഴിയും: പവാർ
ഇന്ത്യാ മുന്നണിയെ നയിക്കാൻ മമതയ്ക്ക് കഴിയും: പവാർ | മനോരമ ഓൺലൈൻ ന്യൂസ് – Sharad Pawar supports Mamata Banerjee: Sharad Pawar has extended his support to Mamata Banerjee’s potential leadership of the INDIA alliance | India News Malayalam | Malayala Manorama Online News
ഇന്ത്യാ മുന്നണിയെ നയിക്കാൻ മമതയ്ക്ക് കഴിയും: പവാർ
മനോരമ ലേഖകൻ
Published: December 09 , 2024 04:18 AM IST
1 minute Read
ശരദ് പവാർ
മുംബൈ∙ ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിക്ക് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പിന്തുണ. മമത കഴിവുള്ള നേതാവാണെന്നും സഖ്യത്തെ നയിക്കാനുള്ള താൽപര്യം പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും കോലാപുരിൽ പവാർ പറഞ്ഞു. ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ തിരിച്ചടികളും പ്രാദേശിക പാർട്ടികളിൽ നിന്നുള്ള അതൃപ്തിയും മൂലം ഇന്ത്യാമുന്നണിയിൽ അസ്വസ്ഥത പടരുന്നതിനിടെയാണു മമത മുന്നോട്ടുവന്നത്. മമതയുടെ നേതൃമികവിനെക്കുറിച്ച് ആർക്കും സംശയമുണ്ടാകില്ലെന്നും അവർ പാർലമെന്റിലേക്ക് അയച്ച എംപിമാർ കഠിനാധ്വാനികളും ആഴത്തിൽ അറിവുള്ളവരാണെന്നും പവാർ പറഞ്ഞു.
കഴിഞ്ഞ രണ്ടു തവണയും ബംഗാളിൽ ബിജെപിയെ പരാജയപ്പെടുത്തിയ നേതാവാണു മമതയെന്നും വർഗീയ ശക്തികൾക്കെതിരെ ശക്തമായ പോരാട്ടത്തിനു പ്രാപ്തയാണ് അവരെന്നും തൃണമൂൽ കോൺഗ്രസ് എപി സാഗരിക ഘോഷ് പ്രതികരിച്ചു. അതേസമയം മമത അടക്കം ഏതു മുതിർന്ന നേതാവും ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനോടു യോജിപ്പുണ്ടെന്നും സമവായത്തിലൂടെ വേണം അങ്ങനെ ചെയ്യേണ്ടതെന്നും ബിഹാർ പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു.
English Summary:
Sharad Pawar supports Mamata Banerjee: Sharad Pawar has extended his support to Mamata Banerjee’s potential leadership of the INDIA alliance
mo-politics-leaders-mamatabanerjee 59ttgl4bgisur4a54nb2ka0thh mo-news-common-malayalamnews mo-politics-parties-indiannationaldevelopmentalinclusivealliance 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-sharad-pawar
Source link