ദമാസ്‌കസിലെ ഇറാന്‍ എംബസി കെട്ടിടം തകര്‍ത്ത് വിമതര്‍


ദമാസ്‌കസ്; സിറിയയിലെ ഇറാന്‍ എംബസിയ്ക്ക് നേരെ വിമതരുടെ ആക്രമണം. എംബസി കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ വിമതര്‍ ഫയലുകളും രേഖകളും മറ്റു നശിപ്പിച്ചു. എംബസിയുടെ പുറം ചുവരില്‍ പതിപ്പിച്ചിരുന്ന ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖമേനി, ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, സെപ്തംബര്‍ 27 ന് ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്രള്ള തുടങ്ങിയവരുടെ ചിത്രങ്ങള്‍ കീറിയെറിയുകയും ചെയ്തു.എംബസി ആക്രമിക്കുന്നതിനുമുമ്പ് ഇറാനിയന്‍ നയതന്ത്രജ്ഞര്‍ സ്ഥലംവിട്ടിരുന്നുവെന്ന്‌ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഖായിയെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമം ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എംബസിയിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം.


Source link

Exit mobile version