കെ സി രവീന്ദ്രൻ നമ്പ്യാർ അന്തരിച്ചു, വിടവാങ്ങിയത് ഇ കെ നായനാരുടെ മരുമകൻ

തിരുവനന്തപുരം: അബുദാബി കസ്റ്റംസിൽ ഉദ്യോഗസ്ഥനായിരുന്ന കണ്ണൂർ ചാലയിലെ കെ സി രവീന്ദ്രൻ നമ്പ്യാർ (74) അന്തരിച്ചു. മുൻ മുഖ്യമന്ത്രി ഇ കെ നായനാരിന്റെ മൂത്ത മകൾ സുധയുടെ ഭർത്താവാണ്. തിരുവന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പരേതരായ എം പി നാണു നമ്പ്യാരുടെയും കെ സി വല്ലി അമ്മയുടെയും മകനാണ്.

മക്കൾ: സൂരജ് രവീന്ദ്രൻ ( സി.ഇ. ഒ, കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്ക്), സംഗീത് രവീന്ദ്രൻ (എഞ്ചിനീയർ)
സൂര്യ (ദുബായ് ). മരുമക്കൾ: ഡോ. പൊന്നു എസ്. പിള്ള, ദീപക് (ദുബായ്) സെയിൽസ് ടാക്സ് കമ്മിഷണർ ആയിരുന്ന പരേതനായ എം പി നാണു നമ്പ്യാരുടെ മകനാണ്. സഹോദരൻ കെ. സി. സുരേന്ദ്രൻ, സഹോദരി കെ. സി. ലത. സംസ്കാരം ( 09/12/2024 ) തിങ്കാഴ്ച നാല് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.


Source link
Exit mobile version