‘വാഴയിലെ പാട്ട് നഴ്സറി കുട്ടികൾക്ക് വരെ എഴുതാം, ഗുരുവായൂരപ്പനെന്താ റൗഡിയാണോ?’

‘ഗുരുവായൂരമ്പലനടയിലെ’യും ‘വാഴ’യിലെയും ഗാനങ്ങളെയും ഗാനരചയിതാക്കളെയും അതിരൂക്ഷമായി വിമർശിച്ച് സിനിമാഗാന നിരൂപകൻ ടി പി ശാസ്തമംഗലം. പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷത്തിനിടയിലായിരുന്നു വിമർശനം. ഗാനത്തിലെ വരികളെടുത്ത് പറഞ്ഞ് വിമർശിക്കുകയായിരുന്നു. ‘വാഴ’യിലെ ‘ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ’ എന്ന ഗാനത്തിനെ കുറിച്ചായിരുന്നു ആദ്യ പരാമർശം.

ഇതിന് ഭാസ്കരൻ മാസ്റ്ററെ പോലൊരു കവിയുടെ ആവശ്യമില്ലെന്നും ആർക്കും ഒരു നഴ്സറി കുട്ടിക്ക് വരെ എഴുതാമെന്നും വായിൽക്കൊള്ളാത്ത എന്തൊക്കെയോ വിളിച്ചു പറയുകയാണെന്നും ടിപി വിമർശിച്ചു. ചിത്രത്തിലെ തന്നെ ‘പണ്ടെങ്ങാണ്ടോ ആരോ വാഴ വച്ചെ’ എന്ന ഗാനത്തെയും ടിപി രൂക്ഷമായി വിമർശിച്ചു. വികലമായ വരികളാണെന്ന് പറഞ്ഞ ടിപി ഈ ഗാനമെഴുതുന്നവർ ഭാസ്കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ ചെന്ന് നൂറുതവണ തൊഴണമെന്നും പറഞ്ഞു.

‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിലെ ‘കൃഷ്ണ കൃഷ്ണ’ എന്ന ഗാനത്തിലെ ‘പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കി കുത്തി പടയ്ക്ക് നീ ഇറങ്ങി വന്നാൽ’ എന്ന വരി പരാമർശിച്ച് ഗുരുവായൂരപ്പനെന്താ റൗഡിയാണോയെന്നും ടിപി ചോദിച്ചു.


Source link
Exit mobile version