തെഹ്‌റാൻ: ജനങ്ങൾ തിരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാൻ താൻ തയ്യാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി. ജനങ്ങളുടെ നല്ലതിനു വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാൻ താൻ തയ്യാറാണെന്നു അദ്ദേഹം സാമൂഹിക മാധ്യത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ കൂടി അറിയിച്ചു. ‘സർക്കാരിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി പ്രതിപക്ഷവുമായി കൈകോർക്കാൻ തയ്യാറാണ്. ഞാൻ എന്റെ വീട്ടിൽ ഉണ്ട്, എവിടേക്കും രക്ഷപ്പെട്ടിട്ടില്ല. ഇതെന്റെ രാജ്യമാണ്. രാജ്യത്തോടാണ് എന്റെ വിധേയത്വം. രാവിലെ ഓഫീസിലേക്ക് പോകും, ജോലി ചെയ്യും’ – ജലാലി വീഡിയോ സന്ദേശത്തിൽ കൂടി പറഞ്ഞു. രാജ്യത്തെ പൊതുസമ്പത്ത് നശിപ്പിക്കരുതെന്ന് ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രസിഡന്റ് ബഷർ അൽ അസദ് രാജ്യം വിട്ട കാര്യവുമായി ബന്ധപ്പെട്ട് യാതൊന്നും തന്നെ അദ്ദേഹം പ്രതികരിച്ചില്ല.
Source link