WORLD

‘ഏകാധിപത്യഭരണം അവസാനിച്ചു’,സിറിയ പിടിച്ചെടുത്തതായി വിതരുടെ പ്രഖ്യാപനം; അസദ് നാടുവിട്ടു


തെഹ്‌റാൻ: അസദ് ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് അവകാശപ്പെട്ട് വിമതർ. ഡമാസ്കസിലേക്ക് കടന്നതോടെ പ്രസിഡന്‍റ് ബഷർ അൽ അസദ് ഇവിടെ നിന്ന് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയെ അസദ് ഭരണകൂടത്തിൽ നിന്ന് മോചിപ്പിച്ചുവെന്നവകാശപ്പെട്ടുകൊണ്ട് വിമതർ പ്രഖ്യാപനം നടത്തിയത്.ഇത് പുതിയൊരു തുടക്കത്തിന്റെ ആരംഭം, ഇരുണ്ടയുഗത്തിന്റെ അന്ത്യമെന്ന് ഹയാത് തഹ്‌രീർ അൽ-ഷാമിൻ്റെ (എച്ച്.ടി.എസ്.) നേതാവ് ടെലഗ്രാമിൽ കൂടി പ്രഖ്യാപിച്ചു. അസദ് ഭരണത്തിൽ മാറ്റിപ്പാർപ്പിക്കപ്പെട്ടവർ ജയിലിലടക്കപ്പെട്ടവർക്ക് ഇനി തിരികെ വീടുകളിലേക്ക് വരാമെന്നും വിമതർ പ്രഖ്യാപിച്ചു. എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന പുതിയൊരു സിറിയിയാരിക്കുമെന്നും നീതി ലഭിക്കുമെന്നും എച്ച്.ടി.സി. പറഞ്ഞു. ഡമാസ്കസിൽ ജനങ്ങൾ പടക്കം പൊട്ടി ആഘോഷിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


Source link

Related Articles

Back to top button