KERALAM

ആറിലൊന്നായി വെട്ടിച്ചുരുക്കി , എസ് .ഐ ഷോർട്ട് ലിസ്റ്റിൽ 764 പേർ മാത്രം

തിരുവനന്തപുരം: ആറ് മാസമായ എസ് .ഐ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരന് പോലും നിയമനം നൽകാതെ, അടുത്ത റാങ്ക് ലിസ്റ്റിന്റെ ഷോർട്ട് ലിസ്റ്റിൽ ഉദ്യോഗാ‌ർത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കി.
അഞ്ച് കാറ്റഗറിയുള്ള പുതിയ ഷോർട്ട് ലിസ്റ്റിൽ 764 പേരേ ഉള്ളൂ. കഴിഞ്ഞ ഷോർട്ട് ലിസ്റ്റിൽ 4552 പേരുണ്ടായിരുന്നു. കഴിഞ്ഞ ലിസ്റ്റിലെ ആറിലൊന്ന് ഉദ്യോഗാർത്ഥികൾ മാത്രം. കായിക പരീക്ഷ കഴിയുമ്പോൾ ഉദ്യോഗാർത്ഥികളുടെ എണ്ണം ഇനിയും ചുരുങ്ങും. അതിൽ വിജയിക്കുന്നവരെ മാത്രമാണ് അഭിമുഖത്തിൽ പങ്കെടുപ്പിക്കുന്നത്. അഭിമുഖത്തിന്റെ മാർക്കും ചേർത്തേ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കൂ. ഇതോടെ ഏറ്റവും കുറവ് ഉദ്യോഗാർത്ഥികളുള്ള റാങ്ക് ലിസ്റ്റാവും ഇത്.

സിവിൽ പൊലീസ്, ആംഡ് പൊലീസ് എസ്.ഐ തുടങ്ങി അഞ്ച് കാറ്റഗറികളിൽ പ്രാഥമിക പരീക്ഷ ജയിച്ച 43,000 ത്തിലധികം പേരാണ് ഇത്തവണ മുഖ്യ പരീക്ഷ എഴുതിയത്. ഇതിൽ ജയിച്ചവരാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്.

സിവിൽ പൊലീസ് ഓപ്പൺ കാറ്റഗറിയുടെ ചുരുക്കപ്പട്ടികയിൽ 533 പേരാണുള്ളത് . ഇതേ കാറ്റഗറിയുടെ കഴിഞ്ഞ ചുരുക്കപ്പട്ടികയിൽ 2785 പേരുണ്ടായിരുന്നു. ആംഡ് ബറ്റാലിയൻ ഓപ്പൺ കാറ്റഗറിയിൽ ഇത്തവണ ചുരുക്കപ്പട്ടികയിൽ 115 പേരാണുള്ളത്. ഇതേ കാറ്റഗറിയുടെ കഴിഞ്ഞ ചുരുക്കപ്പട്ടികയിൽ 1468 പേരുണ്ടായിരുന്നു.


Source link

Related Articles

Back to top button