KERALAM

ഗുരുവായൂർ ഉദയാസ്തമയ പൂജ: ഹർജി തള്ളി

കൊച്ചി: ഗുരുവായൂർ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെ ചോദ്യം ചെയ്യുന്ന ഹർജി ഹൈക്കോടതി തള്ളി. ഉദയാസ്തമയ പൂജ വഴിപാട് മാത്രമാണെന്ന തന്ത്രിയുടെ അഭിപ്രായത്തിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വിലയിരുത്തി. തൃശൂർ പുഴക്കര ചേന്നാസ് മനയിലെ പി.സി. ഹരി അടക്കമുള്ളവരാണ് ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിയെ ചോദ്യം ചെയ്തത്. വൃശ്ചികമാസത്തിലെ ഏകാദശി ദിവസത്തെ തിരക്ക് കണക്കിലെടുത്താണ് ഉദയാസ്തമയ പൂജ മാറ്റിയതെന്നും ഇക്കാര്യത്തിൽ തന്ത്രിയുടെ അഭിപ്രായം തേടിയിരുന്നെന്നും കോടതിയെ ദേവസ്വം അറിയിച്ചിരുന്നു.


Source link

Related Articles

Back to top button