KERALAM

ഭക്തർക്ക് അനുഗ്രഹമായി ഗുരുവായൂരിൽ ദർശന സമയ ക്രമീകരണം

തൃശൂർ: മണ്ഡലകാലത്തെ തിരക്ക് പ്രമാണിച്ച് ഗുരുവായൂരിൽ ദർശനസമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചത് ഭക്തർക്ക് അനുഗ്രഹമായി. ജനുവരി 19 വരെയാണിത്. അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേകം വരി ഏർപ്പെടുത്തിയതും ആശ്വാസമായി. ഇപ്പോൾ പുലർച്ചെ മൂന്നിന് നിർമ്മാല്യ ദർശനത്തിന് നട തുറന്നാൽ ഉച്ചയ്ക്ക് രണ്ടിന് അടയ്ക്കും. 3.30ന് തുറക്കും. തുടർന്ന് ദീപാരാധന വരെ തുടർച്ചയായി ദർശനം നടത്താം. സാധാരണ വൈകിട്ട് നാലരയ്ക്കാണ് തുറക്കാറ്. രാത്രി ഒമ്പതരയ്ക്ക് ശീവേലിക്കും ചുറ്റുവിളക്കിനും ശേഷം പത്തരയോടെ നടയടയ്ക്കും. മണ്ഡലകാലത്ത് ഉദയാസ്തമന പൂജയുണ്ടാകില്ല. ഇനിയിത് ജനുവരി അവസാന ആഴ്ചയേയുണ്ടാകൂ. 11നാണ് ഗുരുവായൂർ ഏകാദശി. അതേസമയം,അയ്യപ്പ ഭക്തരുടെ തിരക്ക് കുറയ്ക്കാനും ദർശനം സുഗമമാക്കാനും പ്രത്യേകം വരി ഏർപ്പെടുത്തിയതാണ് മറ്റൊരു ക്രമീകരണം. ഭഗവതി ക്ഷേത്രത്തിന് സമീപത്ത് നിന്നുമാണ് വരി ആരംഭിക്കുന്നത്.

മമ്മിയൂരിലും ക്രമീകരണം


ഗുരുവായൂർ ദർശനത്തിനെത്തുന്നവർ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലും ദർശനം നടത്താറുണ്ട്. ചുറ്റമ്പലത്തിന്റെ പണി നടക്കുന്നതിനാൽ ക്ഷേത്രം രാവിലെ 4.45ന് തുറന്ന് പത്തിന് അടയ്ക്കും. സാധാരണ 12.30നാണ് അടയ്ക്കാറുള്ളത്. വൈകിട്ട് അഞ്ചിന് തുറന്ന് രാത്രി എട്ടരയ്ക്ക് അടയ്ക്കും. പണി നടക്കുന്ന ദിവസങ്ങളിലാണ് ഈ ക്രമീകരണം.


Source link

Related Articles

Back to top button