KERALAM

കേരളം വളർച്ചയുടെ പ്രധാന കേന്ദ്രം: മുഖ്യമന്ത്രി

ന്യൂഡൽഹി: വ്യവസായം, സാങ്കേതികവിദ്യ, സുസ്ഥിര വളർച്ച എന്നിവയുടെ പ്രധാന കേന്ദ്രമായി കേരളം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി 32 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ റൗണ്ട് ടേബിൾ കോൺഫറൻസ് ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2027-ഓടെ എല്ലാ മേഖലകളിലുമുള്ള നവീകരണത്തിനും സുസ്ഥിരതയ്ക്കും ഉൾച്ചേർക്കലിനും മുൻഗണന നൽകുന്ന വ്യവസായ അന്തരീക്ഷം കെട്ടിപ്പടുക്കുകയാണ് കേരള സർക്കാരിന്റെ ലക്ഷ്യം. നിർണായക പ്രോജക്റ്റുകൾക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി അവലോകനം ചെയ്യുന്ന കസ്റ്റമൈസ്ഡ് ഇൻസെന്റീവുകൾ ഉറപ്പാക്കുമെന്നും ഇന്ത്യയുടെ വ്യാവസായിക രംഗത്ത് കേരളം ഒരു മാതൃകാപരമായ മാറ്റം കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


Source link

Related Articles

Back to top button