നിയമപരമായ ഫോൺ ചോർത്തൽ: അന്തിമ വിജ്ഞാപനമായി; അംഗീകരിച്ചില്ലെങ്കിൽ 2 പ്രവൃത്തിദിവസത്തിനകം നശിപ്പിക്കണം

നിയമപരമായ ഫോൺ ചോർത്തൽ: അന്തിമ വിജ്ഞാപനമായി; അംഗീകരിച്ചില്ലെങ്കിൽ 2 പ്രവൃത്തിദിവസത്തിനകം നശിപ്പിക്കണം | മനോരമ ഓൺലൈൻ ന്യൂസ് – Phone interception: Phone interception in India is facing stricter regulations with Union Ministry of Communications’ new notification, mandates destruction of interception data if not approved by Home Secretary within seven days | India News Malayalam | Malayala Manorama Online News
നിയമപരമായ ഫോൺ ചോർത്തൽ: അന്തിമ വിജ്ഞാപനമായി; അംഗീകരിച്ചില്ലെങ്കിൽ 2 പ്രവൃത്തിദിവസത്തിനകം നശിപ്പിക്കണം
മനോരമ ലേഖകൻ
Published: December 08 , 2024 03:00 AM IST
1 minute Read
പ്രതീകാത്മക ചിത്രം. Photo Credit : Tero Vesalainen / iStockPhoto.com
ന്യൂഡൽഹി∙ പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ നടത്തുന്ന ‘നിയമപരമായ ഫോൺ ചോർത്തൽ’ സംബന്ധിച്ച് കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രാലയം അന്തിമവിജ്ഞാപനം പുറത്തിറക്കി.
അടിയന്തരസാഹചര്യങ്ങളിൽ ഏജൻസികൾ സ്വന്തം നിലയിൽ നടത്തുന്ന ‘ഫോൺ ചോർത്തൽ’ കേന്ദ്ര/സംസ്ഥാന ആഭ്യന്തര സെക്രട്ടറി 7 ദിവസത്തിനുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ ചോർത്തിയ വിവരങ്ങൾ 2 പ്രവൃത്തിദിവസത്തിനകം നശിപ്പിക്കണമെന്ന പുതിയ വ്യവസ്ഥയുമുണ്ട്. ഈ വിവരങ്ങൾ കോടതിയിൽ തെളിവായി സമർപ്പിക്കുന്നതടക്കം ഒന്നിനും ഉപയോഗിക്കാൻ പാടില്ല. പഴയ ടെലഗ്രാഫ് ചട്ടമനുസരിച്ച് ആഭ്യന്തര സെക്രട്ടറിമാർ അംഗീകാരം നൽകിയില്ലെങ്കിൽ 7 ദിവസം കഴിഞ്ഞ് ചോർത്തൽ അവസാനിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ശേഖരിച്ച വിവരങ്ങൾ ഏജൻസികൾ ഉപയോഗിക്കുന്ന കാര്യത്തിൽ പരാമർശമുണ്ടായിരുന്നില്ല.
രാജ്യസുരക്ഷയ്ക്കടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളിൽ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങൾ (മെസേജ്, കോൾ) നിശ്ചിത വിഷയത്തിന്മേലുള്ള സന്ദേശങ്ങൾ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും (ഇന്റർസെപ്റ്റ്) വിലക്കാനും സർക്കാരിന് കമ്പനികൾക്കു നിർദേശം നൽകാം. ഇതിനുള്ള അധികാരം കേന്ദ്ര/സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർക്കാണ്. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനോ ഐജി റാങ്കിൽ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥനോ ആഭ്യന്തര സെക്രട്ടറിയെ മുൻകൂറായി അറിയിക്കാതെ ‘നിയമപരമായ ഫോൺ ചോർത്തലിന്’ ഉത്തരവിടാം. 3 ദിവസത്തിനകം ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചിരിക്കണം. 7 ദിവസത്തിനകം ആഭ്യന്തര സെക്രട്ടറി ഈ ചോർത്തലിന് അംഗീകാരം നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം.
ജോയിന്റ് സെക്രട്ടറി തലത്തിലോ അന്വേഷണ ഏജൻസികളുടെ തലത്തിലോ നടത്തുന്ന ഫോൺ ചോർത്തൽ പരിശോധിക്കാനായി കേന്ദ്രത്തിൽ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതിയും സംസ്ഥാനത്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യു കമ്മിറ്റികളുണ്ടാകും. 2 മാസത്തിലൊരിക്കൽ യോഗം ചേർന്ന്, ഇത്തരം ചോർത്തലുകൾ നിയമപരമാണോയെന്ന് വിലയിരുത്തണം. ഇല്ലെങ്കിൽ ഇവ അവസാനിപ്പിച്ച് രേഖകൾ നശിപ്പിക്കാൻ നിർദേശിക്കാം.
English Summary:
Phone interception: Phone interception in India is facing stricter regulations with Union Ministry of Communications’ new notification, mandates destruction of interception data if not approved by Home Secretary within seven days
mo-news-common-malayalamnews mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 5m7aksp7nriavs6ttlkdu7kk42 mo-legislature-centralgovernment
Source link