INDIA

അജിത് പവാർ ‘ക്രിസ്റ്റൽ ക്ലിയർ’; പിടിച്ചെടുത്ത 1,000 കോടിയുടെ സ്വത്ത് തിരിച്ചുനൽകി

അജിത് പവാർ ‘ക്രിസ്റ്റൽ ക്ലിയർ’; പിടിച്ചെടുത്ത 1,000 കോടിയുടെ സ്വത്ത് തിരിച്ചുനൽകി | മനോരമ ഓൺലൈൻ ന്യൂസ് – Ajit Pawar Benami case: Ajit Pawar Deputy Chief Minister of Maharashtra, has been cleared in benami case by Income Tax Appellate Tribunal releasing all his assets | India Maharashtra News Malayalam | Malayala Manorama Online News

അജിത് പവാർ ‘ക്രിസ്റ്റൽ ക്ലിയർ’; പിടിച്ചെടുത്ത 1,000 കോടിയുടെ സ്വത്ത് തിരിച്ചുനൽകി

മനോരമ ലേഖകൻ

Published: December 08 , 2024 02:01 AM IST

1 minute Read

അജിത് പവാർ (PTI Photo)

മുംബൈ ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ ആദായനികുതി അപ്‌ലറ്റ് ട്രൈബ്യൂണൽ ബെനാമി കേസിൽ നിന്ന് ഒഴിവാക്കി. ഇതോടെ, അജിത് പവാറിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ആയിരം കോടിയിലധികം രൂപ മൂല്യമുള്ള സ്വത്തുക്കൾ ആദായനികുതി വകുപ്പ് വിട്ടുനൽകി. ബെനാമി ഇടപാടിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ 2021 ഒക്ടോബറിലാണ് അജിത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയത്. അന്ന് അജിത് പവാർ കോൺഗ്രസിനും ശിവസേനയ്ക്കും ഒപ്പം സഖ്യത്തിലായിരുന്നു.

കേസിന് പിന്നാലെയാണു പാർട്ടി പിളർത്തി ബിജെപിക്കും ഷിൻഡെയുടെ ശിവസേനയ്ക്കും ഒപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായത്. വീണ്ടും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ്, അനധികൃതമായി സ്വത്തു സമ്പാദിച്ചതിന് തെളിവില്ലെന്നു കണ്ടെത്തിയിട്ടുള്ളത്.

English Summary:
Ajit Pawar Benami case: Ajit Pawar Deputy Chief Minister of Maharashtra, has been cleared in benami case by Income Tax Appellate Tribunal releasing all his assets

mo-news-common-malayalamnews 5u62heu63kd2dbs3i912v1ld20 mo-business-incometax 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ajitpawar mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-maharashtra


Source link

Related Articles

Back to top button