9 കുടുംബങ്ങളുടെ പൊന്നുമോൻ പെരുങ്കള്ളൻ; കാണാതായ മകനെന്ന് തെറ്റിദ്ധരിപ്പിച്ചു മോഷണം നടത്തിയയാൾ പിടിയിൽ

9 കുടുംബങ്ങളുടെ പൊന്നുമോൻ പെരുങ്കള്ളൻ; കാണാതായ മകനെന്ന് 9 കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചു മോഷണം നടത്തിയയാൾ പിടിയിൽ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Arrest | Master Thief | Conman | Missing Son Scam | Family Scam | Uttar Pradesh Police | Indraraj Rawat | Identity Theft | Fraud – Shocking Scam: Master thief deceived 9 families across 6 states, arrested in UP | India News, Malayalam News | Manorama Online | Manorama News

9 കുടുംബങ്ങളുടെ പൊന്നുമോൻ പെരുങ്കള്ളൻ; കാണാതായ മകനെന്ന് തെറ്റിദ്ധരിപ്പിച്ചു മോഷണം നടത്തിയയാൾ പിടിയിൽ

മനോരമ ലേഖകൻ

Published: December 08 , 2024 01:46 AM IST

1 minute Read

ഇന്ദ്രരാജ് റാവത്ത്

ഗാസിയാബാദ് (യുപി) ∙ കാണാതായ മകനെന്ന് 6 സംസ്ഥാനങ്ങളിലെ 9 കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഒപ്പം ജീവിച്ചശേഷം മോഷണം നടത്തി മുങ്ങിയ രാജസ്ഥാൻ സ്വദേശി ഇന്ദ്രരാജ് റാവത്തിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി, യുപി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുള്ള കുടുംബങ്ങളെയാണു കഴിഞ്ഞ 19 വർഷമായി റാവത്ത് കബളിപ്പിച്ചത്. കഴിഞ്ഞ മാസം 24നു രാജു എന്ന പേരിൽ ഇയാൾ ഖോഢ പൊലീസ് സ്റ്റേഷനിൽ എത്തി.

31 വർഷം മുൻപു 3 പേർ തട്ടിക്കൊണ്ടുപോയ കുട്ടിയാണു താൻ എന്നാണു സ്റ്റേഷനിൽ സ്വയം പരിചയപ്പെടുത്തിയത്. പിന്നാലെ പൊലീസ് സഹായത്തോടെ മകനെ കാണാതായ ഒരു കുടുംബം റാവത്തിനെ ഏറ്റെടുത്തു. എന്നാൽ റാവത്തിന്റെ മൊഴികളിൽ പൊരുത്തക്കേടു തോന്നിയ പൊലീസ് പിന്നീടു നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലാണു തട്ടിപ്പു വെളിച്ചത്തായത്.

മോഷണം പതിവാക്കിയതോടെ  2005ൽ കുടുംബം ഇയാളെ പുറത്താക്കിയിരുന്നു. പിന്നീടു മകനെ നഷ്ടമായ വീടുകളെ ലക്ഷ്യമിട്ട് ഇല്ലാക്കഥകൾ കെട്ടിച്ചമച്ച് അവരോടൊപ്പം കൂടുകയായിരുന്നു. ഈ വീടുകളിൽ നിന്നു സ്ഥിരമായി മോഷണം നടത്തിയിരുന്ന റാവത്ത് പിടിയിലാകുമെന്നു മനസ്സിലാകുമ്പോൾ സ്ഥലം വിടും. കൂടുതൽ കുടുംബങ്ങൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണു പൊലീസ്.

English Summary:
Shocking Scam: Master thief deceived 9 families across 6 states, arrested in UP

mo-news-common-malayalamnews 6pntaf6o92u5nlf1c6tpvvbgef 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-news-common-uttar-pradesh-news mo-crime-theft


Source link
Exit mobile version