KERALAM

വിവാദം രൂക്ഷമാകുമെന്ന് ആശങ്ക , ചാർജ് മെമ്മോ നൽകിയാൽ എൻ.പ്രശാന്ത് കടുപ്പിച്ചേക്കും

തിരുവനന്തപുരം : അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ വിമർശിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ

പോസ്റ്റിട്ട കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിനെ സസ്‌പെൻഡ് ചെയ്ത് 20 ദിവസം കഴിഞ്ഞിട്ടും ചാർജ് മെമ്മോ നൽകാതെ സർക്കാർ. ചാർജ് മെമ്മോ നൽകിയാലേ മറുപടി നൽകാൻ പ്രശാന്തിനാവൂ. മറുപടി അനുസരിച്ച് സർക്കാരിന് തുടർനടപടികളിലേക്ക് കടക്കാം.

തുടർച്ചയായി ജയതിലകിനെതിരെ ആഞ്ഞടിച്ച പ്രശാന്ത് സസ്‌പെൻഷനിലായതോടെ വെടിനിറുത്തലിലാണ്. ചാർജ്മെമ്മോ നൽകിയാൽ വീണ്ടും ജയതിലകിനെതിരെ കടുത്തഭാഷയിൽ ആരോപണങ്ങൾ നിരത്താനാണ് സാദ്ധ്യത. അതും സർക്കാർ കാണുന്നുണ്ട്. ചാർജ് മെമ്മോയും മറുപടിയും വിവാദം വഴിമാറ്റുമെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പറയുന്നത്. പ്രശാന്തും മെമ്മോയ്ക്കായി കാത്തിരിക്കുന്നതായണ് വിവരം.

നപടികൾ വൈകിക്കാനാണ് ചാർജ്മെമ്മോ നൽകാത്തതെന്നും ആക്ഷേപമുണ്ട്.

അതേസമയം, മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് സസ്‌പെൻനിലായ കെ.ഗോപാലകൃഷ്ണന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ രണ്ടു ദിവസം മുമ്പ് ചാർജ് മെമ്മോ നൽകിയിരുന്നു. 30ദിവസത്തിനുള്ളിൽ മറുപടി നൽകണം.


Source link

Related Articles

Back to top button