KERALAM
എറണാകുളത്ത് കോൺക്രീറ്റ് മെഷീൻ കഴുകുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി: കോൺക്രീറ്റ് മിക്സിംഗ് മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. നെടുമ്പാശേരി സ്വദേശി പ്രദീപാണ് (45) മരിച്ചത്. എറണാകുളം കൊടുങ്ങല്ലൂർ മുപ്പത്തടത്ത് കോണ്‍ക്രീറ്റ് മിക്സിംഗ് യൂണിറ്റ് വൃത്തിയാക്കുന്നതിനിടെ പ്രദീപ് മെഷീനില്‍ കുടുങ്ങുകയായിരുന്നു.
അപകടം നടന്ന സ്ഥലത്തുവച്ച് തന്നെ പ്രദീപിന്റെ മരണം സംഭവിച്ചു. കോൺക്രീറ്റ് ജോലികൾ പൂർത്തിയായ ശേഷം വൃത്തിയാക്കാനായി മെഷീൻ പ്രവർത്തിപ്പിച്ചുകൊണ്ട് കഴുകാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Source link