നടനെന്ന നിലയിൽ ഒരു നേട്ടവുമില്ല: ‘പുഷ്പ’യെക്കുറിച്ച് അന്നേ ഫഹദ് പറഞ്ഞു

നടനെന്ന നിലയിൽ ഒരു നേട്ടവുമില്ല: ‘പുഷ്പ’യെക്കുറിച്ച് അന്നേ ഫഹദ് പറഞ്ഞു | Fahadh Faasil Pushpa

നടനെന്ന നിലയിൽ ഒരു നേട്ടവുമില്ല: ‘പുഷ്പ’യെക്കുറിച്ച് അന്നേ ഫഹദ് പറഞ്ഞു

മനോരമ ലേഖകൻ

Published: December 07 , 2024 01:30 PM IST

1 minute Read

ഫഹദ് ഫാസിൽ (ചിത്രത്തിനു കടപ്പാട്: (www.youtube.com/@ammaofficialteam)

‘പുഷ്പ’ സിനിമ കൊണ്ട് ഒരു നടനെന്ന നിലയില്‍ തനിക്കൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് ഫഹദ് ഫാസിൽ. ‘പുഷ്പ’യിൽ തന്റെ മാജിക് ഒന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ലെന്നും സംവിധായകനോടുള്ള സ്നേഹം കൊണ്ടുമാത്രം ചെയ്ത സിനിമയാണ് പുഷ്പയെന്നും അനുപമ ചോപ്രയ്ക്കു നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറയുന്നു. ‘പുഷ്പ’ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് നടന്റെ കഥാപാത്രം വലിയ വിമർശനം ഏറ്റുവാങ്ങുന്ന സാഹചര്യത്തിലാണ് ഫഹദിന്റെ ഈ പഴയ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായി മാറിയത്. 
‘‘പുഷ്പ എന്ന സിനിമ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായെന്ന് തോന്നുന്നില്ല. ഞാനിത് സംവിധായകൻ സുകു സാറിനോടും പറഞ്ഞിട്ടുണ്ട്. ഞാനിത് തുറന്നു പറയേണ്ടതുണ്ട്.  എനിക്കിത് മറച്ചു വക്കേണ്ട കാര്യമില്ല.  ഞാൻ സത്യസന്ധമായി പറയുകയാണ്.  ഇവിടെ ഞാൻ ആരോടും അനാദരവ് കാണിക്കുകയല്ല ചെയ്ത വർക്കിനെക്കുറിച്ച് സംസാരിക്കുകയാണ്.  ഞാൻ എനിക്ക് ചെയ്യാനുള്ളതൊക്കെ ഇവിടെ ചെയ്യുന്നുണ്ട്.  ആളുകൾ ‘പുഷ്പ’യിൽ എന്നിൽ നിന്ന് ഒരു മാജിക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നു എനിക്ക് തോന്നുന്നില്ല. സുകു സാറിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള താൽപര്യം കൊണ്ടും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടും മാത്രം ചെയ്ത പടമാണ്, അത് അത്രയേ ഉള്ളൂ. എനിക്ക് ചെയ്യാനുള്ളതെല്ലാം ഇവിടെയാണ്, അത് വളരെ വ്യക്തമാണ്.’’–ഫഹദ് ഫാസിലിന്റെ വാക്കുകൾ

ഭൻവർ സിങ് ഷെഖാവത്തായി ഫഹദ് ഫാസിൽ നിറഞ്ഞാടിയ തെലുങ്ക് ചിത്രമാണ് ‘പുഷ്പ’. അല്ലു അര്‍ജുന്‍ തന്റെ താരപദവി അരക്കിട്ട് ഉറപ്പിക്കുകയും ദേശീയ പുരസ്‌കാരം നേടുകയും ചെയ്ത ചിത്രത്തിൽ ഫഹദ് ആയിരുന്നു വില്ലൻ. പുഷ്പ ദ് റൈസിന്റെ വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധായകൻ സുകുമാര്‍ രണ്ടാംഭാഗമായ പുഷ്പ ദ് റൂള്‍ ഒരുക്കിയത്. പുഷ്പരാജായി അല്ലു അർജുനും  ശ്രീവല്ലിയായി രശ്മിക മന്ദാനയും വീണ്ടുമെത്തിയ ചിത്രത്തിലും ഷെഖാവത്തായി ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടമുണ്ടായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ അഭിനയിച്ചതിന് ഫഹദ് ഫാസിൽ സമാനതകളില്ലാത്ത വിമർശനങ്ങളാണ് നേരിടുന്നത്. 

English Summary:
Fahadh Faasil states that the movie ‘Pushpa’ didn’t offer him any significant gains as an actor.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-movie-pushpa-2 mo-entertainment-movie-alluarjun mo-entertainment-movie-fahadahfaasil 5l7irdk37bhtln48bcmclfkpaq f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version