സിനിമാപ്രേമികളേ ഇതിലേ; കൊച്ചിയിലെ ആദ്യത്തെ ഐമാക്സ് തിയറ്റർ ഇതാ!

സിനിമാപ്രേമികളേ ഇതിലേ; കൊച്ചിയിലെ ആദ്യത്തെ ഐമാക്സ് തിയറ്റർ ഇതാ! i Max
സിനിമാപ്രേമികളേ ഇതിലേ; കൊച്ചിയിലെ ആദ്യത്തെ ഐമാക്സ് തിയറ്റർ ഇതാ!
മനോരമ ലേഖിക
Published: December 07 , 2024 03:12 PM IST
1 minute Read
2023–ൽ ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹൈമര്‍ റിലീസ് ആയ സമയത്ത് കേരളത്തിലെ സിനിമാപ്രേമികൾ മുഴുവൻ തിരുവനന്തപുരത്തേക്ക് വച്ചുപിടിച്ചത് ഓർമയുണ്ടോ? ഐമാക്സ് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ഓപ്പൻഹൈമർ ഐമാക്സ് തിയറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യാൻ കേരളത്തിന് അന്ന് തിരുവനന്തപുരത്തേക്ക് പോകാതെ നിവൃത്തി ഉണ്ടായിരുന്നില്ല. കാരണം കേരളത്തിലെ ഏക ഐമാക്സ് തിയറ്റർ തിരുവനന്തപുരം ലുലു മാളിലെ പിവിആർ സൂപ്പർപ്ലെക്സിൽ ആയിരുന്നു. 2022 ഡിസംബർ അഞ്ചിന് ‘അവതാർ–ദ് വേ ഓഫ് വാട്ടർ’ സ്ക്രീൻ ചെയ്തായിരുന്നു തുടക്കം.
രണ്ട് വർഷങ്ങൾക്കിപ്പുറം അതേ ഡിസംബർ അഞ്ചിന് കൊച്ചിക്കാർക്കും കിട്ടിയിരിക്കുകയാണ് ഒരു ഐമാക്സ് തിയറ്റർ. കൊച്ചിയിലെ ആദ്യത്തെ ഐമാക്സ് വിത്ത് ലേസർ തിയറ്റർ സെന്റർ സ്ക്വയർ മാളിൽ സിനിപൊലീസ് രണ്ടാമത്തെ സ്ക്രീനിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. അല്ലു അർജുന്റെ പാൻ ഇന്ത്യൻ ചിത്രമായ പുഷ്പ 2 ആണ് ആദ്യമായി സ്ക്രീൻ ചെയ്തത്. മോന 2 എന്ന അമേരിക്കൻ ആനിമേഷൻ ചിത്രവും ഇപ്പോൾ സ്ക്രീൻ ചെയ്യുന്നുണ്ട്. ഉയർന്ന റെസലൂഷനും സൗണ്ട് ടെക്നോളജിയും ലാർജ് സ്ക്രീനുമെല്ലാം ഐമാക്സ് തിയറ്ററുകളുടെ പ്രീമിയം പ്രത്യേകതകളാണ്.
ക്രിസ്മസിനോട് അടുപ്പിച്ചായിരിക്കും കൊച്ചിയിൽ ഐമാക്സ് വരിക എന്നായിരുന്നു ആദ്യവാർത്തകൾ. ഡിസംബർ പതിനേഴിവന് റിലീസ് ആകുന്ന ‘മുഫാസ – ദി ലയൺ കിങ്’ സ്ക്രീനിങ്ങോടു കൂടി ലോഞ്ച് ചെയ്യാനായിരുന്നു ആദ്യത്തെ പ്ലാൻ. എന്നാൽ പുഷ്പ 2 എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റുകൾക്ക് കേരളത്തിൽനിന്നു ലഭിച്ച സ്വീകാര്യതയും പ്രീ സെയിൽ കളക്ഷനുമെല്ലാം കണക്കിലെടുത്ത് നേരത്തെ പ്രവർത്തനമാരംഭിച്ചു. എന്നാൽ കൃത്യമായ ഐമാക്സ് ഫോർമാറ്റിൽ ആദ്യമായി സ്ക്രീൻ ചെയ്യുന്ന സിനിമ ‘മുഫാസ – ദി ലയൺ കിങ്’ തന്നെയായിരിക്കും. 400 രൂപ മുതൽ 650 രൂപ വരെയാണ് ടിക്കറ്റ് ചാർജ്.
English Summary:
New i max theatre in kochy
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-movie-pushpa-2 mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 6f1g5fjrvkau138ccmc78pmu4o
Source link