വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ അനുയായികളെയും വിമര്‍ശിച്ചത് കാരണം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് അമേരിക്കയിലെ അധ്യാപിക. ദ ഇന്‍ഡിപെന്‍ഡന്റ് എന്ന മാധ്യമമാണ് ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തത്. ബെവര്‍ലി ഹില്‍സ് യൂണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് എന്ന സ്ഥാപനത്തിലെ അധ്യാപികയായ ജൊവാനി ഗാരറ്റിനാണ് ജോലി പോയത്.ഡിസംബര്‍ 5ന് റിട്ടയര്‍ ചെയ്യാനിരിക്കെ നവംബര്‍ 13ന് ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന് ഇവര്‍ ആരോപിക്കുന്നു. ഫെയ്‌സ്ബുക്കില്‍ ഇവര്‍ പങ്കുവെച്ച ട്രംപ് വിരുദ്ധ പോസ്റ്റ് കാരണമാണ് ഈ പുറത്താക്കലെന്ന് ഇവരുടെ അഭിഭാഷകന്‍ പറയുന്നു
Source link