ഹൃദയം തകർന്നു, ഒപ്പമുണ്ടാകും: രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകുമെന്ന് അല്ലു അർജുൻ | Allu Arjun Revathy
ഹൃദയം തകർന്നു, ഒപ്പമുണ്ടാകും: രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായവുമായി അല്ലു അർജുൻ
മനോരമ ലേഖകൻ
Published: December 07 , 2024 09:18 AM IST
1 minute Read
അല്ലു അർജുൻ
പുഷ്പ 2 സിനിമയുടെ പ്രിമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് സഹായവുമായി അല്ലു അർജുൻ. 25 ലക്ഷം രൂപയാണ് അല്ലു നൽകുക. രേവതിയുടെ കുടുംബത്തിന് തുടർന്ന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും തന്റെ ഹൃദയം തകർന്നുവെന്നും അല്ലു പ്രതികരിച്ചു.
‘‘സന്ധ്യ തിയറ്ററിൽ നടന്ന ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു. വേദനയോടെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും ഉറപ്പ് നൽകുന്നു. അവർക്ക് വേണ്ട ഏത് സഹായത്തിനും ഞാൻ ഒപ്പം ഉണ്ടാകും.
Deeply heartbroken by the tragic incident at Sandhya Theatre. My heartfelt condolences go out to the grieving family during this unimaginably difficult time. I want to assure them they are not alone in this pain and will meet the family personally. While respecting their need for… pic.twitter.com/g3CSQftucz— Allu Arjun (@alluarjun) December 6, 2024
ആ കുടുംബത്തിന് എല്ലാ സഹായവും നൽകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകും. ഇത് അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി മാത്രമാണ്. രേവതിയുടെ ഗുരുതരമായി പരുക്കേറ്റ മകന്‍ തേജിന്‍റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാൻ തയാറാണ്’’- അല്ലു അർജുൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞു
ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ബുധനാഴ്ച രാത്രി നടന്ന പ്രിമിയർ ഷോ കാണാനെത്തിയ ദിൽഷുക്നഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. മരിച്ച രേവതിയുടെ മകന്‍ തേജ് (9) ഗുരുതരാവസ്ഥയില്‍ ആശുപത്രി ചികിത്സയിൽ കഴിയുകയാണ്.
മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി പറയുന്നത്. അല്ലു അര്‍ജുന്‍ സിനിമയുടെ പ്രിമിയറിന് എത്തുമെന്ന് തിയറ്റര്‍ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിക്കുന്നത് അവസാന നിമിഷമായിരുന്നു.
English Summary:
Allu Arjun breaks silence on Pushpa 2 screening stampede, donates Rs 25 lakh: See Video
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-alluarjun mo-movie-pushpa-2 5jog5h9sd689pijevga10ph08e f3uk329jlig71d4nk9o6qq7b4-list