തിരുവനന്തപുരം:തമിഴ്നാട്ടിലെ വൈദ്യുതി താരിഫ് കഴിഞ്ഞ ജൂലായിൽ കൂട്ടിയിട്ടും സാധാരണക്കാർക്ക് അമിത ഭാരം ഏൽപ്പിച്ചില്ല.എന്നാൽ താരിഫ് കൂട്ടാൻ പോകുന്ന
കേരളത്തിൽ നിലവിൽ തമിഴ്നാട്ടിലേതിനെക്കാൾ കൂടുതലാണ് നിരക്ക്.
500 യൂണിറ്റ് വരെ കേരളത്തിൽ 7.90രൂപയാണ് നിരക്ക്.താരിഫ് വർദ്ധിപ്പിച്ചതിന് ശേഷം തമിഴ്നാട്ടിൽ 500 യൂണിറ്റ് വരെയുള്ള നിരക്ക് 6.45 രൂപയും. നിരക്ക് വർദ്ധന കാര്യമായി ബാധിക്കാതിരിക്കാൻ സബ്സിഡിയും സൗജന്യ വൈദ്യുതിയും തമിഴ്നാട് എല്ലാവർക്കും നൽകുന്നുണ്ട്. ആദ്യ നൂറ് യൂണിറ്റ് സൗജന്യമാണ്. പിന്നത്തെ നൂറ് യൂണിറ്റിന് 50% സബ്സിഡി. അതിന് ശേഷമുള്ള ഉപഭോഗത്തിന് മാത്രം കൂട്ടിയ നിരക്ക് .
തമിഴ്നാട്ടിലെ 2.47കോടി ഉപഭോക്താക്കളിൽ ഒരു കോടിയാളുകളും 100യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. പിന്നത്തെ 63ലക്ഷം പേർ 200 യൂണിറ്റിൽ താഴെയും. . 1.63കോടിയാളുകളും സബ്സിഡി വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ 50 യൂണിറ്റ് വൈദ്യുതിക്ക് സൗജന്യമുണ്ടെങ്കിലും അത് എല്ലാവർക്കും ലഭ്യമല്ല. ആദ്യ നൂറ് യൂണിറ്റിന് 3.25 രൂപ നിരക്കിലാണ് .ഇതുമൂലം കാര്യമായ പ്രയോജനമില്ല. 400യൂണിറ്റ് പ്രതിമാസ ഉപഭോഗത്തിന് കേരളത്തിൽ 1935 രൂപ എനർജി ചാർജ്ജ് മാത്രം നൽകേണ്ടി വരുമ്പോൾ തമിഴ്നാട്ടിൽ അത് 1125രൂപയാണ്.
വ്യത്യാസം ഇങ്ങനെ.
□കേരളത്തിൽ
*0-100 യൂണിറ്റ് -3.25 – 325
*100-200 – 4.05 – 405
*200-300 – 5.10 – 510
*300 -400 – 6.95 – 695
*ആകെ 1935രൂപ
□തമിഴ്നാട്ടിൽ
*0-100യൂണിറ്റ് – സൗജന്യം.
*100-200 യൂണിറ്റ് 4.50രൂപ- 50% സബ്സിഡി- 225രൂപ
*200-300 യൂണിറ്റ് 4.50രൂപ – 450രൂപ
*300-400 യൂണിറ്റ് 4.50രൂപ – 450രൂപ
*ആകെ 1125രൂപ
കേരളത്തിൽ ഫിക്സഡ് ചാർജ്ജ് 240രൂപയാണെങ്കിൽ തമിഴ്നാട്ടിൽ 107രൂപ. ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി എനർജി ചാർജ്ജിന്റെ 10% വാങ്ങുന്നുണ്ട്. തമിഴ്നാട്ടിൽ അതില്ല. ഇന്ധന സർചാർജായ 76രൂപയും തമിഴ്നാട്ടിലില്ല.
Source link