INDIA

ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ തമിഴകത്ത് അധികാരത്തിലെത്തും: പ്രഖ്യാപനവുമായി വിജയ്

ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ തമിഴകത്ത് അധികാരത്തിലെത്തും: പ്രഖ്യാപനവുമായി വിജയ് | | Vijay tirade against NDA | vijay | Vengaivayal incident | tvk | Thol Thirumavalan | DMK government criticism | B R Ambedkar | | Manorama News | Manorama Online

ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ തമിഴകത്ത് അധികാരത്തിലെത്തും: പ്രഖ്യാപനവുമായി വിജയ്

മനോരമ ലേഖകൻ

Published: December 07 , 2024 07:06 AM IST

1 minute Read

വിജയ്. (PTI Photo)

ചെന്നൈ ∙ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞു. ഡോ. ബി.ആർ.അംബേദ്കറെ കുറിച്ചുള്ള രചനകൾ സമാഹരിച്ച് വിസികെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ആധവ് അർജുന തയാറാക്കിയ ‘എല്ലോർക്കും തലൈവർ അംബേദ്കർ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു വിജയ്.

രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന മണിപ്പുർ വിഷയം കേന്ദ്ര സർക്കാർ അറിഞ്ഞ മട്ടേയില്ല. അതേസമയം, ശുദ്ധജലത്തിൽ മനുഷ്യ വിസർജ്യം കലർന്ന വേങ്കവയൽ സംഭവത്തിൽ സംസ്ഥാന സർക്കാർ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും വിജയ് കുറ്റപ്പെടുത്തി. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അംബേദ്കർ ജന്മദിനം രാജ്യം ജനാധിപത്യ അവകാശ ദിനമായി ആചരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കൂട്ടുകക്ഷി സർക്കാരിന്റെ സമ്മർദം മൂലം അംബേദ്കറുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നു പോലും പിന്മാറിയ വിസികെ നേതാവ് തിരുമാവളവന്റെ മനസ്സ് നമ്മോടൊപ്പം ഉണ്ടാകുമെന്നും വിജയ് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്ന തിരുമാവളവൻ, സഖ്യത്തിൽ നിന്നുള്ള സമ്മർദത്തെ തുടർന്നു പിന്മാറിയെന്നാണു വിവരം.

English Summary:
Tamil Nadu: Vijay continues his tirade against NDA and DMK govts

mo-politics-parties-tamizhaga-vetri-kazhagam-tvk 90m6gbk233cj4qkukl70ul4cq mo-politics-parties-dmk 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-entertainment-movie-vijay mo-news-world-countries-india-indianews mo-news-national-states-tamilnadu


Source link

Related Articles

Back to top button