പാലോട് : പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തി. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജയെയാണ് (25) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭർത്താവ് അഭിജിത്തിന്റെ (25) വീട്ടിൽ രണ്ടാമത്തെ നിലയിലെ ബെഡ്റൂമിൽ ജനലിൽ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്.
അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 3 മാസം മുമ്പ് ഇന്ദുജയെ അഭിജിത്ത് വീട്ടിൽ നിന്നും വിളിച്ചിറക്കി അമ്പലത്തിൽ വച്ച് കല്യാണം കഴിക്കുകയായിരുന്നു. ഇന്ദുജ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് കാണിച്ച് ഇന്ദുജയുടെ പിതാവ് ശശിധരൻ കാണി പാലോട് പോലീസിൽ പരാതി നൽകി.
Source link