ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ അച്ചടി നിറുത്തി വച്ചു , സമ്മാനഘടനയിൽ ആശയക്കുഴപ്പം
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റിന്റെ അച്ചടി നിറുത്തിവച്ചു, സമ്മാനഘനടയിൽ മാറ്റം വരുത്തിയതിനെ തുടർന്നുള്ള ആശയക്കുഴപ്പത്തെ തുടർന്നാണ് ലോട്ടറി അച്ചടി താത്കാലികമായി നിറുത്തിവച്ചത്. സമ്മാന ഘടനയിൽ മാറ്റം വരുത്തിയതോടെ ലോട്ടറി ഏജന്റുമാർ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം പരിഹരിക്കാത്തതിനാ.ൽ അച്ചടി നിറുത്തിവച്ചത്.
പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പിന് ശേഷം ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ വില്പന ആരംഭിക്കുകയാണ് പതിവ്. എന്നാൽ പൂജാ ബമ്പർ നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷവും ക്രിസ്മസ് ബമ്പറിന്റെ വില്പന ആരംഭിച്ചിട്ടില്ല. ക്രിസ്മസ് ബമ്പർ നറുക്കെടുപ്പിൽ 5000, 2000, 1000 രൂപയുടെ സമ്മാനങ്ങൾ വെട്ടിക്കുറച്ചതിലാണ് ഏജന്റുമാർ പ്രതിഷേധിക്കുന്നത്,. സമ്മാനഘടനയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലോട്ടറി ക്ഷേമനിദി ബോർഡ് ചെയർമാൻ ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു.
Source link