ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: തമിഴ്നാടിന് 944.80 കോടിരൂപ അടിയന്തര സഹായം അനുവദിച്ച് കേന്ദ്രം; രണ്ട് ഗഡുക്കളായി കൈമാറും| മനോരമ ഓൺലൈൻ | Cyclone FengalCentral Government Extends Emergency Aid to Tamil Nadu
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: തമിഴ്നാടിന് 944.80 കോടിരൂപ അടിയന്തര സഹായം അനുവദിച്ച് കേന്ദ്രം; രണ്ട് ഗഡുക്കളായി കൈമാറും
മനോരമ ലേഖകൻ
Published: December 06 , 2024 11:02 PM IST
1 minute Read
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ കനത്ത മഴയിൽ റോഡിൽ വെള്ളം കയറിയപ്പോൾ. File Photo: PTI
ചെന്നൈ ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ തമിഴ്നാടിന് 944.80 കോടിരൂപ അടിയന്തര സഹായമായി കേന്ദ്രം അനുവദിച്ചു. രണ്ട് ഗഡുകളായി തമിഴ്‌നാടിനു പണം കൈമാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. പുതുച്ചേരിയിലും തമിഴ്നാട്ടിലും ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം അധിക തുക അനുവദിക്കുന്ന കാര്യം പരിഗണിക്കും. 2000 കോടിരൂപയുടെ സഹായമാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. 14 ജില്ലകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. 1.5 കോടി ജനങ്ങളെയും 2.11 ലക്ഷം ഹെക്ടർ കൃഷി ഭൂമിയെയും ചുഴലിക്കാറ്റ് ബാധിച്ചു.
English Summary:
Cyclone Fengal: Central Government Extends Emergency Aid to Tamil Nadu : Cyclone Fengal has caused significant damage in Tamil Nadu, prompting the central government to allocate ₹944.80 crore in emergency assistance.
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-tamilnadu tls0le8id7cc9fd1g17rlnn9l mo-legislature-centralgovernment mo-legislature-governmentofindia mo-environment-cyclone-fengal
Source link