KERALAM

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണു; യാത്രക്കാരിക്ക് പരിക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. പാലോട് സ്വദേശി ശൈലജയ്ക്കാണ് (52) പരിക്കേറ്റത്. കല്ലറ മരുതമൺ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബസിന്റെ പിറകിലെ ഓട്ടോമാറ്റിക് ഡോർ തുറന്നുകിടക്കുകയായിരുന്നു. സീറ്റ് ഒഴിഞ്ഞിരിക്കുന്നത് കണ്ട് അതിലിരിക്കാൻ പോകുകയായിരുന്നു ശൈലജ. ഇതിനിടയിൽ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ ബസ് നിർത്തി. യാത്രക്കാരും നാട്ടുകാരും ചേർന്ന് ഷൈലജയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഷൈലജയുടെ താടിയെല്ലിന് പൊട്ടലുണ്ട്.


Source link

Related Articles

Back to top button