LIVE ‘മോദി-അദാനി ഭായ് ഭായ്’: വായ് മൂടിക്കെട്ടി പ്രതിഷേധിച്ച് രാഹുലും പ്രിയങ്കയും; ബഹളത്തിൽ മുങ്ങി ലോക്സഭ
‘മോദി-അദാനി ഭായ് ഭായ്’, വായ് മൂടിക്കെട്ടി പ്രതിഷേധിച്ച് രാഹുലും പ്രിയങ്കയും; ബഹളത്തിൽ മുങ്ങി ലോക്സഭ | മനോരമ ഓൺലൈൻ ന്യൂസ്- Parliament Today | Adani Corruption Allegations | India News Malayalam| Manorama Online News
ഓൺലൈൻ ഡെസ്ക്
Published: December 06 , 2024 04:05 PM IST
1 minute Read
പാർലമെന്റിന് പുറത്ത് വായ്‌മൂടിക്കെട്ടി പ്രതിഷേധിക്കുന്ന പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും (Photo-PTI)
ന്യൂഡൽഹി∙ ഗൗതം അദാനിക്കെതിരായ കുറ്റാരോപണ വിവാദത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ച് ഇന്ത്യാസഖ്യം എംപിമാർ. ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ എംപിമാർ വെള്ളിയാഴ്ച പാർലമെന്റിന് പുറത്ത് വായ്‌മൂടിക്കെട്ടി പ്രതിഷേധ മാർച്ച് നടത്തിയത്. ഭരണഘടന കയ്യിൽ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ‘മോദി-അദാനി ഭായ് ഭായ്’ എന്ന് എഴുതിയ മാസ്കും എംപിമാർ ധരിച്ചിരുന്നു.
‘‘എന്റെ സഹോദരനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ഈ രാജ്യത്തേക്കാൾ പ്രാധാന്യം അദ്ദേഹം മറ്റൊന്നിനും നൽകുന്നില്ല. രാജ്യത്തിന്റെ ഐക്യത്തിനായി അദ്ദേഹം കന്യാകുമാരി മുതൽ കശ്മീർ വരെ നടന്നു. അവർ എന്തുവേണമെങ്കിലും പറയട്ടെ. അദാനി വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ അവർക്ക് ധൈര്യമില്ല. ജനാധിപത്യ സംവിധാനത്തിൽ മാത്രമാണ് ചർച്ച നടക്കുന്നത്. അവർ അതിനെയും ഭയപ്പെടുന്നു.’’– പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാവിലെ 11 മണിക്ക് ആരംഭിച്ച ലോക്‌സഭ രണ്ടു മിനിറ്റിനുള്ളിൽ പിരിഞ്ഞു. ‘മോദി അദാനി ഏക് ഹേ’ എന്ന മുദ്രാവാക്യം എഴുതിയ ടീ ഷർട്ടുകൾ ധരിച്ചാണ് പ്രതിപക്ഷം പാർലന്റിലേക്ക് പ്രവേശിച്ചത്. വായ് മൂടിക്കെട്ടി നടന്ന പ്രതിഷേധ പ്രകടനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യത്തിന് മറുപടിയായി ‘രാഹുൽ സോറോസ് ഏക് ഹേ’ എന്ന പോസ്റ്റർ ഉയർത്തി ബിജെപി എംപിമാരും ബഹളം വച്ചു. ഇതോടെ സഭാ നടപടികൾ തടസപ്പെട്ടു. അദാനി, സംഭൽ, മണിപ്പുർ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തണമെന്ന ആവശ്യത്തെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചതോടെ സ്പീക്കർ സഭാ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.
English Summary:
Parliament Winter Session Opposition Protest: Indian Opposition MPs, led by Rahul and Priyanka Gandhi, staged a silent protest in Parliament over the Gautam Adani issue, demanding a discussion on corruption allegations.
mo-legislature-parliament mo-legislature-wintersession mo-legislature-loksabha mo-news-common-newdelhinews mo-politics-leaders-rahulgandhi 2f6du7a22vjdk0a2i6ajskprcg 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-national-personalities-gautam-adani mo-news-world-countries-india-indianews mo-politics-leaders-priyankagandhi mo-politics-leaders-narendramodi
Source link