കടക്കെണിയാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? അറിയാം ഇക്കാര്യങ്ങൾ– Conquer Debt with the Lakshmi Narasimha Stotram: A Spiritual Guide
കടക്കെണിയാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? അറിയാം ഇക്കാര്യങ്ങൾ
ഡോ. പി.ബി. രാജേഷ്
Published: December 06 , 2024 03:20 PM IST
1 minute Read
കടക്കെണിയിൽ നിന്ന് മോചനം നൽകുന്ന നരസിംഹം
Image Credit: Oleksandr Pirko/ Istock
പല ആവശ്യങ്ങൾക്കുമായി പലരും കടം വാങ്ങാറുണ്ട്. എന്നാൽ പലപ്പോഴും അത് വീട്ടാനായി ഒരുപാട് കഷ്ടപ്പെടേണ്ടതായി വരാറുണ്ട്. എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത് മുന്നോട്ട് പോകുന്നവർക്കും അവിചാരിതമായ സാഹചര്യങ്ങൾ വന്നുചേരുമ്പോൾ പണം കടം എടുക്കേണ്ടതായി തന്നെ വരും. ഈ കടമൊക്കെ എങ്ങനെ വീട്ടും എന്നാലോചിച്ചു വിഷമിച്ചിരിക്കുന്ന പലരുമുണ്ട്. ലക്ഷ്മി നരസിംഹമൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് നിത്യവും സന്ധ്യനേരത്ത് നിലവിളക്കില്‍ ദീപം അലങ്കരിച്ച് അതിന് മുന്നില്‍ വ്രതശുദ്ധിയോടെയിരുന്ന് ”ഋണ മോചന ശ്രീലക്ഷ്മീ നരസിംഹ സ്‌തോത്രം 18 പ്രാവശ്യം ജപിച്ചാല്‍ തീര്‍ച്ചയായും മനസ്സിന് ധൈര്യം വരുകയും കടം വീട്ടാനുള്ള മാർഗങ്ങൾ കണ്ടെത്താൻ സാധിക്കുകയും ചെയ്യും.
ഈ മന്ത്രം ഗുരുവിൽ നിന്ന് ഉപദേശമായി സ്വീകരിച്ച് ജപിച്ചാല്‍ ഉത്തമം. വ്യാഴാഴ്ച ദിവസം ജപം ആരംഭിക്കണം.
ഋണമോചന ശ്രീലക്ഷ്മീ നരസിംഹ സ്‌തോത്രംദേവതാകാര്യ സിദ്ധ്യർഥം സഭാസ്തംഭസമുദ്ഭവം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ലക്ഷ്മീലിംഗിത വാമാംഗം ഭക്താനാം വരദായകം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ മന്ത്രമാലാധരം ശംഖ- ചക്രാബ്ജായുധധാരിണം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ സ്മരണാത് സർവപാപഘ്നം കദ്രുജ വിഷനാശനം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ സിംഹനാദേന മഹതാ ദഗ്ദന്തി ഭയനാശനം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ പ്രഹ്ലാദവരദം ശ്രീശം ദൈത്യേശ്വര വിദാരിണം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ക്രൂരഗ്രഹൈർപീഡിതാനാം ഭക്താനാമഭയപ്രദം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ വേദവേദാന്ത യജ്ഞേശം ബ്രഹ്മരുദ്രാദി വന്ദിതം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേഫലശ്രുതി: യദിദം പഠതേ നിത്യം ഋണമോചനസഞ്ചിതം അനൃണീ ജായതേ സദ്യോ ധനം ശീഘ്രമവാപ്നുയാൻഓം നമോ നാരായണായ. ഓം നമോ നാരായണായ. ഓം നമോ നാരായണായ.
English Summary:
Struggling with debt? Discover the power of Lakshmi Narasimha Stotram for debt relief. Learn about the mantra, meditation practices, and find spiritual solutions for financial freedom.
5be2f9at2kffrt1f1ooku46dvs 30fc1d2hfjh5vdns5f4k730mkn-list dr-p-b-rajesh mo-astrology-prosperity 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-wealth
Source link