ജാംബവാന്റെ കാലത്തല്ല ഞാൻ ജീവിക്കുന്നത്, ബാബറി മസ്‌ജിദ് തകർത്ത സംഭവത്തിൽ ആര്യാ രാജേന്ദ്രൻ

ബാബറി മസ്‌ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികദിനത്തിൽ ഫേസ്ബുക്ക് പോസ്‌റ്റുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ”ജാംബവാന്റെ കാലത്തല്ല, ഞാനും നിങ്ങളും ജീവിച്ചിരിക്കുന്ന ഈ കാലത്ത് ഇന്ത്യയുടെ ഹൃദയത്തിലേറ്റ മുറിവിന്റെ പേരാണ് ബാബറി!!!” എന്നാണ് ആര്യയുടെ കുറിപ്പ്.

ജാംബവാൻ്റെ കാലത്തല്ല, ഞാനും നിങ്ങളും ജീവിച്ചിരിക്കുന്ന ഈ കാലത്ത് ഇന്ത്യയുടെ ഹൃദയത്തിലേറ്റ മുറിവിൻ്റെ പേരാണ് ബാബറി!!!
Posted by Mayor Arya Rajendran S on Thursday 5 December 2024

അതേസമയം, ശബരിമലയിൽ ഇന്ന് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷിക ദിനമായതിനാൽ പൊലീസും കേന്ദ്രസേനയും ചേർന്നാണ് സംയുക്ത സുരക്ഷ തീർക്കുന്നത്. പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല സന്നിധാനം 17 അംഗ കമാൻഡോ ടീമിന്റെ നിയന്ത്രണത്തിലാണ്. പതിനെട്ടാം പടി കയറി സന്നിധാനത്തെത്തുന്ന തീർത്ഥാടകരെ കൂടുതൽ സമയം നിൽക്കാൻ അനുവദിക്കില്ല. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഹെലികോപ്ടറിൽ ആകാശ നിരീക്ഷണവും നടത്തും.

ശബരിമലയിൽ ഇതുവരെ നീക്കംചെയ്തത് 1640 ലോഡ് മാലിന്യം

മണ്ഡലകാലത്തെ ആദ്യ 20 ദിനങ്ങളിൽ നീക്കം ചെയ്തത് 1640 ലോഡ് മാലിന്യം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നാണ് വിശുദ്ധി സേനയും ദേവസ്വം ബോർഡിന്റെ പവിത്രം ശബരിമല പദ്ധതിയും ചേർന്ന് മാലിന്യം നീക്കംചെയ്തത്. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിട്ടേഷൻ സൊസൈറ്റിയിലെ വിശുദ്ധിസേന വോളണ്ടിയർമാരാണ് മാലിന്യം നീക്കം ചെയ്യുന്നത് . 35 ലോഡു മാലിന്യമാണ് സന്നിധാനത്ത് നിന്നും ദിവസവും നീക്കം ചെയ്യുന്നത്.

അഞ്ച് ട്രാക്ടറുകളിൽ അപ്പാച്ചിമേട് മുതൽ പാണ്ടിത്താവളം വരെയുള്ള പ്രദേശങ്ങളിലെ മാലിന്യം ശേഖരിക്കുന്ന വിശുദ്ധി സേന ദേവസ്വം ബോർഡിന്റെ പാണ്ടിത്താവളത്തുള്ള മൂന്ന് ഇൻസിനിറേറ്ററുകളിലെത്തിച്ചാണ് മാലിന്യം സംസ്കരിക്കുന്നത് . മണിക്കൂറിൽ 700 കിലോയാണ് ഇവിടുത്തെ സംസ്കരണ ശേഷി.

പമ്പയിൽ മൂന്ന് ട്രാക്ടറുകളിൽ ഏഴ് തവണയായാണ് മാലിന്യം ശേഖരിക്കുന്നത് . അപ്പാച്ചിമേട് ടോപ്പ് മുതൽ ചാലക്കയം വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിവസവും 21 ലോഡ് മാലിന്യമാണ് ദേവസ്വം ബോർഡിന്റെ പമ്പയിലെ ഇൻസിനിറേറ്ററുകളിൽ സംസ്കരിക്കുന്നത്. 24 ലോഡ് മാലിന്യമാണ് നിലയ്ക്കലിലെ പ്രതിദിന സംസ്കരണം.


Source link
Exit mobile version