KERALAMLATEST NEWS

തേങ്ങയുരുട്ടൽ വേണ്ടെന്ന് തന്ത്രിയും മേൽശാന്തിയും

ശബരിമല: ശബരിമല , മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപ്പൊടി വിതറുന്നതും അനുവദിക്കേണ്ടെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും. തേങ്ങയുരുട്ടൽ, മഞ്ഞൾപ്പൊടി വിതറൽ, വസ്ത്രം എറിയൽ തുടങ്ങിയവ ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. മഞ്ഞളും ഭസ്മവും നിക്ഷേപിക്കാൻ മാളികപ്പുറത്ത് പ്രത്യേകം സംവിധാനം ഏർപ്പെടുത്തണം. ഇത്തരം അനാചാരങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച് മുമ്പും പ്രതികരിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദേശം നടപ്പിലാക്കാൻ ദേവസ്വം ബോർഡ് മുൻകൈയെടുക്കണമെന്നും തന്ത്രി പറഞ്ഞു. അനാചാരങ്ങൾ നടത്തുന്നതിൽ നിന്ന് ഭക്തരെ പിന്തിരിപ്പിക്കാൻ പ്രത്യേകം ജീവനക്കാരെ ക്ഷേത്ര പരിസരത്ത് നിയോഗിക്കണമെന്ന് മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി ആവശ്യപ്പെട്ടു.

 ശ​ബ​രി​മ​ല​ ​ഫോ​ട്ടോ ഷൂ​ട്ടി​ൽ​ ​ന​ട​പ​ടി

ശ​ബ​രി​മ​ല​ ​പ​തി​നെ​ട്ടാം​പ​ടി​യി​ൽ​ ​ഫോ​ട്ടോ​ ​ഷൂ​ട്ട് ​ന​ട​ത്തി​യ​ ​പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​ചീ​ഫ് ​പൊ​ലീ​സ് ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ ​എ.​ഡി.​ജി.​പി​ ​എ​സ്.​ ​ശ്രീ​ജി​ത്ത് ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​നി​യ​മ​പ​ര​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​മെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​ ​കോ​ട​തി​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​പ​രി​ച​യ​സ​മ്പ​ന്ന​രാ​യ​ ​പൊ​ലീ​സു​കാ​രെ​യാ​ണ് ​ശ​ബ​രി​മ​ല​യി​ൽ​ ​നി​യോ​ഗി​ച്ച​തെ​ന്നും​ ​മി​ക​ച്ച​ ​സേ​വ​ന​മാ​ണ് ​അ​വ​ർ​ ​ന​ട​ത്തു​ന്ന​തെ​ന്നും​ ​കോ​ട​തി​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​തി​നെ​ട്ടാം​പ​ടി​യി​ലും​ ​ശ്രീ​കോ​വി​ലി​നു​ ​സ​മീ​പ​വും​ ​വ്ലോ​ഗ​ർ​മാ​ര​ട​ക്ക​മു​ള്ള​വ​ർ​ ​ഫോ​ട്ടോ​ ​എ​ടു​ക്കു​ന്ന​ത് ​ത​ട​യ​ണം.​ ​അ​ല്ലാ​ത്ത​പ​ക്ഷം​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​പ്ര​ത്യേ​ക​ ​അ​നു​മ​തി​ ​വേ​ണം.​ഡി​സം​ബ​ർ​ ​ഒ​ന്നു​മു​ത​ൽ​ ​ആ​റു​വ​രെ​യു​ള്ള​ ​സു​ര​ക്ഷാ​ ​നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ചും​ ​പൊ​ലീ​സ് ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി.​ ​നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ച് ​തീ​ർ​ത്ഥാ​ട​ക​രെ​ ​മു​ൻ​കൂ​ർ​ ​അ​റി​യി​ക്ക​ണ​മെ​ന്ന് ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​നി​ല​യ്‌​ക്ക​ൽ​ ​മു​ത​ൽ​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​അ​നൗ​ൺ​സ് ​ചെ​യ്യ​ണം.


Source link

Related Articles

Back to top button