55-മത് ഗോവ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി നിവിൻ പോളിയുടെ ഫാർമ
55-മത് ഗോവ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി നിവിൻ പോളിയുടെ ഫാർമ | Nivin Pauly
55-മത് ഗോവ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി നിവിൻ പോളിയുടെ ഫാർമ
മനോരമ ലേഖിക
Published: December 06 , 2024 11:01 AM IST
1 minute Read
ആദ്യ വെബ്സിരീസുമായി മലയാളികളുടെ സൂപ്പർ താരം നിവിൻ പോളി. ഡിസ്‌നി ഹോട്ട് സ്റ്റാറിന് വേണ്ടി മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ഫാർമ നിർമിച്ചിരിക്കുന്നത്.ഫാർമ എന്ന് പേരിട്ടിരിക്കുന്ന സീരിസിൽ നായകനായി എത്തുന്നത് മലയാളികളുടെ പ്രിയ താരം നിവിൻ പോളിയാണ്.
ഉണ്ട, ജെയിംസ് ആൻഡ് അലീസ്, ഇവിടെ, പോക്കിരി സൈമൺ, ബൈസിക്കൽ തീവ്സ്, എന്നീ ചിത്രങ്ങൾ നിർമിച്ചിട്ടുള്ള കൃഷ്ണൻ സേതുകുമാറാണ് നിർമാണം.
നവംബർ 27 ന് നടന്ന iffi യുടെ 55-ആം എഡിഷനിൽ ഫാർമ വെബ് സീരിസിന്റെവേൾഡ് പ്രീമിയറിലാണ് സീരിസിലെ അഭിനേതാക്കളായ നരേൻ, ശ്രുതി രാമചന്ദ്രൻ, രജിത് കപൂർ, ആലേഖ് കപൂർ, വീണ നന്ദകുമാർ, മുത്തുമണി തുടങ്ങിയവരും വെബ് സീരിസിലെ ടെക്‌നിഷ്യന്മാരും റെഡ് കാർപെറ്റിൽ പങ്കെടുത്തു. കഥയിലെ പുതുമ നിറഞ്ഞ ആവിഷ്കാരം കൊണ്ടും ടെക്‌നിക്കൽ സൈഡിലെ മികവ് കൊണ്ടും മേളയിൽ മികച്ച അഭിപ്രായമാണ് ഫാർമക്ക് ലഭിച്ചത്. ഒരു സാധാരണ സെയിൽസ്മാന്റെ ജീവിതത്തിലൂടെയാണ് ഫാർമയുടെ കഥ വികസിക്കുന്നത്.
നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് കൂടിയാണ് ഫാർമ. ഫൈനൽസ് എന്ന ചിത്രമൊരുക്കിയ പി ആർ അരുൺ ആണ് ഫാർമ വെബ് സീരീസ് സംവിധാനം ചെയ്തത്. നൂറോളം കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫാർമയിലേക്കെത്തിയേതെന്ന് സംവിധായകൻ പി ആർ അരുൺ മുൻപ് പറഞ്ഞിട്ടുണ്ട്.
അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. മേക്ക് അപ്പ് : സുധി കട്ടപ്പന ചീഫ് അസ്സോസിയേറ് ഡയറക്ടർ : സാഗർ കാസ്റ്റിങ് വിവേക് അനിരുദ്ധ്. പി ആർ ഓ അരുൺ പൂക്കാടൻ
English Summary:
Nivin Pauly’s Pharma shines at the 55th Goa Film Festival
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 4q4h8kjjg0ahvrhgj9qm1dmmip f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nivinpauly
Source link