ശബരിമല സമരത്തിനുള്ള സ്ഥലമല്ല: ഹൈക്കോടതി ഡോളി സമരത്തിന് വിമർശനം
കൊച്ചി: ശബരിമലയിൽ ആർക്കും സമരം നടത്താനാകില്ലെന്നും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ മതിയെന്നും ഹൈക്കോടതി. ഡോളി സർവീസുകാരുടെ സമരത്തിൽ റിപ്പോർട്ട് തേടിക്കൊണ്ടാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ജസ്റ്റിസ് ജസ്റ്റിസ് എസ്.മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം.
ശബരിമല സമരം നടത്താനുള്ള സ്ഥലമല്ല. എല്ലാവർക്കും അവിടെ അസൗകര്യമുണ്ട്. സമരം പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.
ഡോളി സർവീസിന് 3500 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ കൂടുതൽ ഈടാക്കാനാകില്ല. പ്രായമായവരും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമാണ് പ്രധാനമായും ഡോളി സർവീസിനെ ആശ്രയിക്കുന്നതെന്ന് ഓർമ്മിക്കണമെന്നും കോടതി പറഞ്ഞു. മലകയറാൻ ബുദ്ധിമുട്ടുള്ളവരെ എത്തിക്കാൻ 380 ഡോളികളാണ് അനുവദിച്ചിട്ടുള്ളതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഡോളി സർവീസ് പ്രീ പെയ്ഡ് ആക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിലേക്ക് നയിച്ചത്. ചർച്ചയെ തുടർന്ന് സമരം പിൻവലിച്ചിരുന്നു.
കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോടതി റിപ്പോർട്ട് തേടി. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ കളർ ഫോട്ടോ അടക്കം ഹാജരാക്കാനും നിർദ്ദേശിച്ചു.
Source link