പൊലീസിലെ ഭിന്നത : പുണ്യം പൂങ്കാവനം പദ്ധതി നിലച്ചു

പത്തനംതിട്ട:ശബരിമല ശുചീകരണത്തിൽ ശ്രദ്ധേയമായ കേരള പൊലീസിന്റെ പുണ്യം പൂങ്കാവനം പദ്ധതി ഉന്നതരുടെ ഭിന്നതകൾ കാരണം നിലച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത്തിൽ പരാമർശിച്ച പദ്ധതിയാണിത്. മാലിന്യ നിർമ്മാർജനത്തിന് 2011ൽ ഐ.ജി പി.വിജയനാണ് പുണ്യം പൂങ്കാവനം തുടങ്ങിയത്. അദ്ദേഹം അച്ചടക്ക നടപടികൾക്ക് വിധേയനായതോടെ പദ്ധതിക്ക് വേണ്ടത്ര പൊലീസുകാരെ നൽകാതായി.

തുടക്കത്തിൽ നൂറു പേർ വരെ ഉണ്ടായിരുന്നു. കഴിഞ്ഞവർഷം നാമമാത്രമായ പൊലീസുകാരെയാണ് നിയോഗിച്ചത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ട പൊലീസ്, ആരാധനാലയങ്ങളിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണമെന്നും പൊലീസിൽ നിന്ന് പദ്ധതി മാറ്റണമെന്നും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു കഴിഞ്ഞവർഷം ആവശ്യപ്പെട്ടിരുന്നു.

ദേവസ്വം ജീവനക്കാരെയും വകുപ്പ് ഉദ്യോഗസ്ഥരേയും തീർത്ഥാടകരേയും ഉൾപ്പെടുത്തി ശുചീകരണത്തിനായി ദേവസ്വം ബോർഡ് പവിത്രം ശബരിമല പദ്ധതി കഴിഞ്ഞ വർഷം തുടങ്ങിയിരുന്നു. ഇതോടെ അന്ന് ശബരിമലയുടെ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത് കുമാറും പുണ്യം പൂങ്കാവനം പദ്ധതിയോട് വിമുഖത കാട്ടി. ഐ.ജി.വിജയൻ സേനയിൽ തിരികെ എത്തിയെങ്കിലും പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞില്ല. സന്നിധാനം വടക്കേനടയിലെ പദ്ധതിയുടെ ഓഫീസ് മുറി ഇത്തവണ കച്ചവടക്കാർക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

ബാ​ബ​റി​ ​മ​സ്ജി​ദ് ​ദി​നം:ശ​ബ​രി​മ​ല​യി​ൽ​ ​ക​ന​ത്ത​സു​ര​ക്ഷ

ബി.​ ​അ​ജീ​ഷ്

ശ​ബ​രി​മ​ല​ ​:​ ​ബാ​ബ​റി​ ​മ​സ്ജി​ദ് ​ദി​ന​മാ​യ​ ​ഇ​ന്ന് ​ശ​ബ​രി​മ​ല​യി​ൽ​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​സേ​ന​ക​ൾ​ ​ക​ർ​ശ​ന​ ​സു​ര​ക്ഷ​യൊ​രു​ക്കും.​ ​പ്ര​ധാ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഇ​ന്ന​ലെ​ത്ത​ന്നെ​ ​സാ​യു​ധ​സേ​ന​യെ​ ​വി​ന്യ​സി​ച്ചു.​ ​സ​ന്നി​ധാ​ന​ത്തി​ന്റെ​ ​സു​ര​ക്ഷ​ ​ഇ​ന്ന് ​ഇ​വ​ർ​ക്കാ​യി​രി​ക്കും.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​സം​യു​ക്ത​സേ​ന​ ​സ​ന്നി​ധാ​ന​ത്ത് ​റൂ​ട്ട്മാ​ർ​ച്ച് ​ന​ട​ത്തി.​ ​സ​ന്നി​ധാ​ന​ത്തി​ന് ​പു​റ​മെ​ ​പ​മ്പ,​ ​നി​ല​യ്ക്ക​ൽ,​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​പ്ര​ധാ​ന​ ​ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും​ ​സു​ര​ക്ഷ​ ​ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ക​മാ​ൻ​ഡോ​ക​ൾ,​ ​കേ​ര​ള​ ​പൊ​ലീ​സ്,​ ​എ​ൻ.​ഡി.​ആ​ർ.​എ​ഫ്,​ ​ആ​ർ.​എ.​എ​ഫ്,​ ​ഫ​യ​ർ​ ​ഫോ​ഴ്സ്,​ ​എ​ക്‌​സൈ​സ്,​ ​ഫോ​റ​സ്​​റ്റ്,​ ​ബോം​ബ് ​സ്‌​ക്വാ​ഡ് ​എ​ന്നി​വ​ ​സം​യു​ക്ത​പ​രി​ശോ​ധ​ന​ ​തു​ട​ങ്ങി.​ ​മെ​​​റ്റ​ൽ​ ​ഡി​​​റ്റ​ക്ട​ർ,​ ​ബോം​ബ് ​ഡി​​​റ്റ​ക്ട​ർ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​പു​റ​മേ​ ​പ്ര​ധാ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഡ്രോ​ൺ​ ​നി​രീ​ക്ഷ​ണ​വു​മു​ണ്ട്.​ ​വ​നം​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​എ​യ്ഡ് ​പോ​സ്​​റ്റ് ​സ്ഥാ​പി​ച്ച് ​നി​രീ​ക്ഷ​ണം​ ​തു​ട​ങ്ങി.​ ​മ​തി​യാ​യ​ ​രേ​ഖ​ക​ളി​ല്ലാ​തെ​ ​ത​ങ്ങു​ന്ന​വ​രെ​ ​പൊ​ലീ​സ് ​ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ന്നു​ണ്ട്.​ ​ഇ​ന്ന് ​നെ​യ്യ​ഭി​ഷേ​ക​ത്തി​നും​ ​വി​ശേ​ഷാ​ൽ​ ​പൂ​ജാ​ ​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും​ ​നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.


Source link
Exit mobile version