മന്നം ജയന്തി ആഘോഷം ജനുവരി ഒന്നിനും രണ്ടിനും

ചങ്ങനാശേരി: 148-ാമത് മന്നം ജയന്തി ആഘോഷം ജനുവരി 1, 2 തീയതികളിൽ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. ഒന്നിന് രാവിലെ ഭക്തിഗാനാലാപനം, 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.15 ന് എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂൾ മൈതാനിയിൽ അഖില കേരള നായർ പ്രതിനിധി സമ്മേളനം. വൈകിട്ട് മൂന്നിന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി, 6.30 ന് ചലച്ചിത്രതാരം രമ്യനമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തം, രാത്രി 9 ന് തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗം അവതരിപ്പിക്കുന്ന കഥകളി.

രണ്ടിന് രാവിലെ ഏഴ് മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.30ന് മന്നം ജയന്തി സമ്മേളനം അറ്റോർണി ജനറൽ ഒഫ് ഇന്ത്യ ആർ. വെങ്കിട്ടരമണി ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി അനുസ്മരണപ്രഭാഷണം നടത്തും. ജി. സുകുമാരൻനായർ സ്വാഗതവും, ട്രഷറർ അഡ്വ. എൻ.വി. അയ്യപ്പൻപിള്ള നന്ദിയും പറയും.

ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി.
ധാ​ര​ണാ​പ​ത്രംഒ​പ്പു​വ​ച്ചു

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​അ​ക്കാ​ഡ​മി​ക​ ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി,​ ​കേ​പ്പ്,​ ​കേ​ര​ള​ ​ഹി​ന്ദി​ ​പ്ര​ചാ​ര​ ​സ​ഭ​ ​എ​ന്നി​വ​രു​മാ​യി​ ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പു​വ​ച്ചു.
സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​സൗ​ത്ത് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​മ​ന്ത്രി​മാ​രാ​യ​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു,​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ,​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​വി​​.​പി​​.​ ​ജ​ഗ​തി​ ​രാ​ജ് ​എ​ന്നി​വ​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​വി​​.​എ.​ ​അ​രു​ൺ​കു​മാ​ർ,​ ​കേ​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​വി​​.​ ​താ​ജു​ദ്ദീ​ൻ​ ​അ​ഹ​മ്മ​ദ്‌,​ ​അ​ഡ്വ.​ ​ബി.​ ​മ​ധു,​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ര​ജി​സ്ട്രാ​ർ​ ​ഡോ.​ ​എ.​പി​​.​ ​സു​നി​ത​ ​എ​ന്നി​വ​രാ​ണ് ​ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ​ ​ഒ​പ്പു​വ​ച്ച​ത്.​ ​

എ​ൻ.​എ.​ ​മു​ഹ​മ്മ​ദ്കു​ട്ടി​ ​എ​ൻ.​സി.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​എ​ൻ.​സി.​പി​ ​അ​ജി​ത് ​പ​വാ​ർ​ ​വി​ഭാ​ഗം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റാ​യി​ ​എ​ൻ.​എ.​മു​ഹ​മ്മ​ദ്കു​ട്ടി​യെ​ ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​യി​ ​കെ.​എ.​ ​ജ​ബ്ബാ​റി​നെ​യും​ ​(​മ​ല​പ്പു​റം​),​ ​ട്ര​ഷ​റ​റാ​യി​ ​കു​ള​ത്തൂ​ർ​ ​മ​ധു​കു​മാ​റി​നെ​യും​ ​(​തി​രു​വ​ന​ന്ത​പു​രം​)​ ​സം​സ്ഥാ​ന​ ​നേ​തൃ​യോ​ഗം​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​സം​ഘ​ട​നാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​നി​രീ​ക്ഷ​ക​രാ​യി​ ​എ​ത്തി​യ​ ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യും​ ​വ​ക്താ​വു​മാ​യ​ ​ബ്രി​ജ്‌​മോ​ഹ​ൻ​ ​ശ്രീ​വാ​സ്ത​വ,​ ​ദേ​ശീ​യ​ ​സ്റ്റു​ഡ​ന്റ് ​സ് ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ചൈ​ത​ന്യ​ ​അ​ശോ​ക് ​മ​ൻ​ക​ർ​ ​എ​ന്നി​വ​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​അ​ഡ്വ.​ക​വി​ത​യാ​യി​രു​ന്നു​ ​പ്രി​സൈ​ഡിം​ഗ് ​ഓ​ഫീ​സ​ർ.


Source link
Exit mobile version