KERALAMLATEST NEWS

കത്തിക്കുത്ത് കേസ് പ്രതിയെ പിടികൂടുന്നതിനിടെ സി.ഐയ്ക്കും പൊലീസുകാരനും കുത്തേറ്റു

തൃശൂർ: കത്തിക്കുത്ത് കേസ് പ്രതിയെ പിടികൂടുന്നതിനിടയിൽ സി.ഐയുടെ കൈക്കും തോളെല്ലിനും കുത്തേറ്റു. സി.പി.ഒയുടെ കാലിനും കുത്തേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. മൽപ്പിടിത്തത്തിനൊടുവിൽ പ്രതിയെ പിടികൂടി. ഒല്ലൂർ സി.ഐ ടി.പി.ഫർഷാദ്, സി.പി.ഒ വിനീത് എന്നിവർക്കാണ് ഇന്നലെ ആറോടെ കുത്തേറ്റത്. ഒല്ലൂർ മിഡാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സി.ഐയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിരവധി കേസുകളിൽ പ്രതിയായ പടവരാട് എളവള്ളി അനന്തു (മാരി 24) കള്ളുഷാപ്പിൽ ഒരാളെ കുത്തിയെന്നറിഞ്ഞാണ് സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച ശേഷമാണ് സി.ഐ ചികിത്സ തേടിയത്.


Source link

Related Articles

Back to top button