വൈദ്യുതി നിരക്ക് വർദ്ധന ഇന്ന് പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധന റെഗുലേറ്ററി കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും. കൂടാതെ രാത്രികാല ഉപഭോഗത്തിന് അധികനിരക്ക് ഏർപ്പെടുത്തുമോ, ജനുവരി മുതൽ മേയ് വരെ സമ്മർതാരിഫ് എന്ന പേരിൽ കൂടിയ നിരക്ക് നൽകേണ്ടിവരുമോ എന്നാണ് അറിയാനുള്ളത്. ഇതുസംബന്ധിച്ച നടപടികളുടെ ഭാഗമായി ഇന്നലെ കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി. ഡിസംബർ ഒന്നുമുതലാണ് നിരക്ക് വർദ്ധനയ്ക്ക് പ്രാബല്യമുണ്ടാകുക. നിലവിലെ നിരക്കുകളുടെ കാലാവധി നവംബർ 30ന് പൂർത്തിയായി. 2024-25വർഷത്തേക്കുള്ള നിരക്കുകളും 2025-26, 2026-27 വർഷങ്ങളിലെ നിരക്കുകളുടെ തോതുമാണ് ഇന്ന് പ്രഖ്യാപിക്കുക.
എട്ട് ശതമാനം വർദ്ധന വേണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഇത്തരത്തിൽ നിരക്ക് കൂട്ടിയാൽ ഈ വർഷം 812.16 കോടിയും അടുത്തവർഷം 1399.93 കോടിയും 2026-27ൽ 1522.92 കോടിയും കൂടുതൽ വരുമാനമുണ്ടാകും. വേനൽക്കാല താരിഫ് കൂടി അംഗീകരിച്ചാൽ ഈ വർഷം 111.08കോടിയും അടുത്ത വർഷം 233 കോടിയും 2026-27ൽ 349 കോടിയും അധിക വരുമാനം കിട്ടും. രണ്ടാം പിണറായി വിജയൻ സർക്കാർ വന്നശേഷം മൂന്നാമത്തെ വൈദ്യുതി നിരക്ക് വർദ്ധനയാണ് നടപ്പാക്കുന്നത്.
Source link