KERALAMLATEST NEWS

പ്രത്യേകം പ്രത്യേകം പ്രാർത്ഥനാലയം ഉദ്ദേശിച്ചിട്ടില്ല : സ്വാമി സച്ചിദാനന്ദ

ശിവഗിരി : ഓരോ മതത്തിനും പ്രത്യേകം പ്രത്യേകം പ്രാർത്ഥനാലയം ഉണ്ടാക്കണമെന്നുള്ള ചിന്ത ശിവഗിരി മഠത്തിലെ സന്യാസിമാർക്കില്ലെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിൽ സർവ്വമത പ്രാർത്ഥനാ കേന്ദ്രം വിഭാവന ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്വാമി.

എല്ലാ മതസ്ഥർക്കും ഒരുപോലെ നമസ്കരിക്കാനും പ്രാർത്ഥിക്കാനും ഈ ആത്മീയ കേന്ദ്രത്തിൽ അവസരം ഉണ്ടാകും. സർവ്വമത പ്രാർത്ഥനാ കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് ധർമ്മസംഘം ബോർഡിന്റെ തീരുമാനം വന്നിട്ടില്ല. തീരുമാനം വരുന്ന മുറയ്ക്ക് മാത്രമേ തുടർനടപടികൾ ഉണ്ടാവുകയുള്ളു. ഗുരുദേവനെ ധ്യാനിക്കുവാനും പ്രാർത്ഥിക്കുവാനുമുള്ള സൗകര്യത്തോടെ മനോഹരമായ ഒരു ഗുരുമന്ദിരം ആയിരിക്കും ശിവഗിരിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന സർവ്വമത പ്രാർത്ഥനാ കേന്ദ്രമെന്നും സ്വാമി വ്യക്തമാക്കി

പുരുഷാകൃതി പൂണ്ട ദൈവമോ? (ആദിനാരായണഋഷി) നരദിവ്യാകൃതിപൂണ്ട ധർമ്മമോ? (ഭഗവാൻ ബുദ്ധൻ)
പരമേശപവിത്രപുത്രനോ? (യേശുക്രിസ്തു) കരുണാവാൻ നബി മുത്തുരത്നമോ? (മുഹമ്മദ് നബി)

എന്നത് ശിവഗിരിയിലെ സന്ധ്യാവേളയിലെ അനുകമ്പാ ദശകം പ്രാർഥനയാണ്. പ്രധാന മതഗുരുക്കന്മാരെയെല്ലാം അനുകമ്പാ ദശകം പ്രാർത്ഥനയിൽ ഗുരുദേവൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാഗുരുവിന്റെ ഈ മഹിതമായ സങ്കല്പത്തെയും ഗുരുദേവ ദർശനത്തെയും സാക്ഷാത്കരിക്കുക എന്നതാണ് പരമമായ ലക്ഷ്യം.


Source link

Related Articles

Back to top button