KERALAM

പാറ, മണ്ണ് ക്ഷാമം: എൻ.എച്ച് 66 നിർമ്മാണം മന്ദഗതിയിൽ, മുഖ്യമന്ത്രി ഇടപെട്ടു

തിരുവനന്തപുരം: ആവശ്യത്തിന് പാറയും മണ്ണും ലഭ്യമാകാത്തതി​നാൽ സംസ്ഥാനത്ത് ദേശീയപാത (എൻ.എച്ച് 66) നിർമ്മാണം മന്ദഗതിയിലായതോടെ മുഖ്യമന്ത്രിയുടെ ഇടപെടൽ.

വിഷയം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി ഇന്നലെ യോഗം വിളിച്ചുചേർത്തു. മണ്ണെടുക്കുന്നതിലടക്കം പ്രാദേശികമായ എതിർപ്പും മൈനിംഗ് ആൻഡ്ജി യോളജി വകുപ്പിന്റെ ഉൾപ്പെടെ അനുമതി വൈകുന്നതുമാണ് കാരണം. 23 റീച്ചുകളിലായി നിർമ്മാണം നടക്കുന്നതിൽ പൂർത്തിയായത് ആറെണ്ണം. മാർച്ചിൽ നാലു റീച്ചുകൾ പൂർത്തിയാകും. ശേഷിക്കുന്നവയുടെ നിർമ്മാണമാണ് പ്രതിസന്ധിയിലായത്.


അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ ഒഴികെ 2025 ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എൽ.‌ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ജീവൻവച്ച പദ്ധതിയാണിത്. ഈ നിലയിൽ സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2026 മേയിലും പൂർത്തിയാകുമോ എന്ന് സംശയം. മഴമാറി വരുന്ന സാഹചര്യത്തിൽ നിർമ്മാണത്തിന് അനുയോജ്യമായ സമയമാണിത്. തടസങ്ങൾ എത്രയുംവേഗം നീക്കണമെന്നാണ് കാരാർ കമ്പനികളുടെ ആവശ്യം.ഇക്കാര്യത്തിൽ അടിയന്തരമായ പരിഹാരമുണ്ടാകണമെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ട മന്ത്രിമാർക്ക് നിർദ്ദേശം നൽകി.


നിർമ്മാണം വേഗത്തിലാക്കാൻ സർക്കാരിന്റെ സഹകരണം തേടി നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ ചെ​യ​ർ​മാ​ൻ​ ​സ​ന്തോ​ഷ് ​യാ​ദ​വ് ഏപ്രിൽ 30ന് ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. മണ്ണ് ഉൾപ്പെടെ ലഭ്യമാകാത്തതിനാലാണ് നിർമ്മാണം വൈകുന്നതെന്ന് കരാർ കമ്പനികൾ അതോറിട്ടിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. നിർമ്മാണ വസ്തുക്കൾ എത്തിക്കുന്നതിൽ സർക്കാർ നിബന്ധനകളിൽ ഇളവ് നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും തുടർ നടപടികളുണ്ടായിരുന്നില്ല.

മുഖ്യമന്ത്രിയുടെ തുടർ ഇടപെടൽ അനിവാര്യം

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ഇന്ന് ചർച്ച നടത്തും. ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുമായും കരാറുകാരുമായും മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം കരാറുകാർ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലുണ്ടെങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ എന്നാണ് കരാറുകാർ പറയുന്നത്.

നിർമ്മാണം

പൂർത്തിയായത്

1.പള്ളിക്കര- നീലേശ്വരം

2.തലശേരി- മാഹി

3.പാലോളി പാലം- മൂരാട്

4.കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ

5.മുക്കോല- കഴക്കൂട്ടം

6.മുക്കോല – തമിഴ്നാട് അതിർത്തി

മാർച്ചിൽ പൂർത്തിയാകുന്നവ

1.തലപ്പാടി- ചെങ്കള

2.കോഴിക്കോട് ബൈപ്പാസ്

3.രാമനാട്ടുകര- വളാഞ്ചേരി

4.വളാഞ്ചേരി- കാപ്പിരിക്കാട്

നിർമ്മാണം വൈകുന്നവ

1.ചെങ്കള- നീലേശ്വരം

2.നീലേശ്വരം- തളിപ്പറമ്പ്

3.തളിപ്പറമ്പ്- മുഴിപ്പിലങ്ങാട്

4.അഴിയൂർ- വെങ്കളം

5.കാപ്പിരിക്കാട്- തളിക്കുളം

6.തളിക്കുളം- കൊടുങ്ങല്ലൂർ

7.കൊടുങ്ങല്ലൂർ- ഇടപ്പള്ളി

8.തുറവൂർ- പറവൂർ

9.പറവൂർ- കൊറ്റംകുളങ്ങര

10കൊറ്റംകുളങ്ങര- കൊല്ലം

11.കൊല്ലം- കടമ്പാട്ടുകോണം

12.കടമ്പാട്ടുകോണം- കഴക്കൂട്ടം

13.അരൂർ- തുറവൂർ എലിവേറ്റഡ്

ഹൈവേ (നിർമ്മാണം തുടരുന്നു)

380 കിലോമീറ്റർ

നിർമ്മാണം

പ്രതിസന്ധിയിലായത്

65,000 കോടി

ദേശീയപാത ആകെ

നിർമ്മാണച്ചെലവ്


Source link

Related Articles

Back to top button